കൊറോണ സംശയത്തില്‍ രണ്ടുമാസം പ്രായമുള്ള കുഞ്ഞ് ഐസോലേഷന്‍ വാര്‍ഡില്‍

കൊറോണ സ്ഥിരീകരിച്ച ഇറ്റലിയില്‍ നിന്നും വന്ന മൂന്നുപേരുമായി നേരിട്ട് സമ്പര്‍ക്കം നടത്തിയ കുടുംബത്തിലെ കുട്ടിയെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.   

Last Updated : Mar 11, 2020, 09:09 AM IST
  • കുട്ടിയെ പരിചരിക്കാന്‍ കുട്ടിയുടെ അമ്മയേയും ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
കൊറോണ സംശയത്തില്‍ രണ്ടുമാസം പ്രായമുള്ള കുഞ്ഞ് ഐസോലേഷന്‍ വാര്‍ഡില്‍

പത്തനംതിട്ട:  കൊറോണ വൈറസ് (Covid19) ബാധയുണ്ടോ എന്ന സംശയത്തില്‍ രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ കോഴഞ്ചേരി ജില്ലാ ആശുപതിയിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. 

കൊറോണ സ്ഥിരീകരിച്ച ഇറ്റലിയില്‍ നിന്നും വന്ന മൂന്നുപേരുമായി നേരിട്ട് സമ്പര്‍ക്കം നടത്തിയ കുടുംബത്തിലെ കുട്ടിയെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയെ പരിചരിക്കാന്‍ കുട്ടിയുടെ അമ്മയേയും ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 

Also read: കേരളത്തില്‍ രണ്ടുപേര്‍ക്ക് കൂടി കൊറോണ; രോഗബാധിതരുടെ എണ്ണം 14 കവിഞ്ഞു

എന്നാല്‍ ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തിന്‍റെ പുനലൂരിലെ ബന്ധുവീട്ടിലുണ്ടായിരുന്ന മൂന്നു പേര്‍ക്കും ഇവരുടെ അയല്‍വാസികളായ രണ്ടു പേര്‍ക്കും കൊറോണ വൈറസ് ബാധ ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. 

അവര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു.  ഇവരെ ഇനി വീട്ടിലേയ്ക്ക് വിട്ടേയ്ക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ട്. എന്നാല്‍ ആശുപത്രിയില്‍ നിന്നും വിട്ടാലും ഇവര്‍ 28 ദിവസം വീട്ടില്‍ നിരീക്ഷണത്തിലായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 

Also read: കേരളത്തില്‍ വീണ്ടും കൊറോണ; അഞ്ചു പേര്‍ക്ക് സ്ഥിരീകരിച്ചു

കൂടാതെ ഇറ്റലിയില്‍ നിന്നും പത്തനംതിട്ടയില്‍ എത്തിയ കുടുംബവുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആറുപേര്‍ക്കും കൊറോണ സ്ഥിരീകരിച്ചുവെന്ന് റിപ്പോര്‍ട്ട് ഉണ്ട്.  

ഇതിനിടയില്‍ കൊറോണ ബാധയെതുടര്‍ന്ന്‍ കളമശ്ശേരിയിലെ ഐസോലേഷന്‍ വാര്‍ഡില്‍ ചികിത്സയിലുള്ള കുഞ്ഞിന്‍റെ മാതാപിതാക്കള്‍ക്കും കൊറോണ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു.

Trending News