CMDRF: ദുരിതാശ്വാസ നിധി: കോൺഗ്രസിൽ തമ്മിലടി രൂക്ഷം; കെ. സുധാകരനെതിരെ ചെന്നിത്തലയും സതീശനും
CMDRF Ramesh Chennithala reply to Sudhakaran: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് രമേശ് ചെന്നിത്തല ഒരു മാസത്തെ ശമ്പളം സംഭാവനയായി അനുവദിച്ചതിന് പിന്നാലെയാണിത്.
തിരുവനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകിയതുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ തമ്മിലടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഒരു മാസത്തെ ശമ്പളം സംഭാവനയായി അനുവദിച്ചതിന് പിന്നാലെയാണ് കേൺഗ്രസിൽ പൊട്ടിത്തെറി ആരംഭിച്ചത്. സംഭാവന നൽകിയതിനെ വിമർശിച്ച് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ രംഗത്ത് വരികയായിരുന്നു.
സർക്കാരിന് സംഭാവന നൽകണമെന്ന് ഇവിടെയാരും പറഞ്ഞിട്ടില്ലെന്നും ഇടതുപക്ഷത്തിന് പണം നൽകേണ്ട കാര്യമില്ലെന്നുമായിരുന്നു കെ സുധാകരന്റെ പ്രതികരണം. സംഭാവന നൽകാൻ കോൺഗ്രസിന്റെ ഫോറങ്ങളുണ്ട്. അതിലൂടെയാണ് സംഭാവന നൽകേണ്ടിയിരുന്നതെന്നും സുധാകരൻ പറഞ്ഞിരുന്നു. എന്നാൽ, വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പണം അനുവദിച്ചത് ശരിയായ നടപടിയാണെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
ALSO READ: ദുരന്തത്തിൽ തകർന്ന മുണ്ടക്കൈ എൽ.പി സ്കൂൾ പുതുക്കിപ്പണിയും; 3 കോടി രൂപ നൽകുമെന്ന് മോഹൻലാൽ
'കക്ഷിരാഷ്ട്രീയത്തിനും മറ്റു ചിന്താഗതികൾക്കും അപ്പുറത്ത് ദുരിതമനുഭവിക്കുന്നവരെ ഒരുമിച്ചു നിന്ന് സഹായിക്കുകയാണ് ഇപ്പോൾ വേണ്ടത്. അതിനാലാണ് എംഎൽഎ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. പ്രളയ സമയത്തും ഇങ്ങനെ ചെയ്തിരുന്നു. അതേ പാത പിന്തുടരാനാണ് ഇത്തവണയും അങ്ങനെ ചെയ്തത്. ഇക്കാര്യത്തിൽ കോൺഗ്രസിന് അഭിപ്രായ വ്യത്യാസം ഇല്ല'. രമേശ് ചെന്നിത്തല പറഞ്ഞു.
ദുരിതാശ്വാസ നിധി വകമാറ്റി ചെലവഴിക്കുകയാണെങ്കിൽ അതിനെതിരെ നേരത്തെയും പോരാടിയിട്ടുണ്ടെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഇപ്പോൾ രാഷ്ട്രീയം കാണേണ്ട സമയമല്ല. പാർട്ടിയ്ക്ക് നൽകാനുള്ളത് പാർട്ടിക്ക് നൽകുമെന്നും ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകാനുള്ളത് അങ്ങനെയും നൽകുമെന്നും ചെന്നിത്തല വ്യക്തമാക്കി.
ഇതിന് പിന്നാലെ കെ.സുധാകരനെ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രംഗത്തെത്തി. എല്ലാവരും ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകണമെന്നും സർക്കാരിനെ വിമർശിക്കേണ്ട സമയമല്ല ഇതെന്നുമായിരുന്നു സതീശന്റെ പ്രതികരണം. ദുരിതാശ്വാസ നിധിയുടെ കാര്യത്തിൽ സുതാര്യത വേണമെന്നും സതീശൻ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.