തിരുവനന്തപുരം : സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ (സിഎംഡിആർഎഫ്) നിന്നും നൽകുന്ന ചികിത്സസഹയാം അനുവദിക്കുന്നതിൽ വ്യാപക തട്ടിപ്പ്. കളക്ട്രേറ്റുകൾ കേന്ദ്രീകരിച്ചുള്ള വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ അനർഹരായ നിരവധി പേർ ദുരതാശ്വാസ നിധിയിൽ നിന്നും ധനസഹായം നേടിയെടത്തതായി കണ്ടെത്തി. സമ്പന്നരും വ്യാജ സർട്ടിഫിക്കേറ്റുകൾ നൽകിയ നിരവധി പേരും സിഎംഡിആർഎഫിൽ നിന്നും ധനസഹായം നേടിയെടുത്തതായിട്ടാണ് വിജിലൻസിന്റെ കണ്ടെത്തലുകൾ.


COMMERCIAL BREAK
SCROLL TO CONTINUE READING

എറണാകുളം ജില്ലയിൽ സമ്പന്നരായ വിദേശ മലയാളികൾക്ക് ചികിത്സയസഹായം ലഭിച്ചു. ഒരാൾ മൂന്ന് ലക്ഷം രൂപ വരെ സിഎംഡിആർഫിൽ നിന്നും അനുവദിച്ചതായി വിജിയലൻസ് കണ്ടെത്തി. കരൾ രോഗിക്ക് വേണ്ടി ഹൃദ്രോഗിയാണെന്നുള്ള സർട്ടിഫിക്കേറ്റ് നൽകി കൂടുതൽ ചികിത്സ സഹായം നേടിയെടുത്തു. ഒരു ഏജന്റ് സമർപ്പിച്ച 16 അപേക്ഷയ്ക്കും സഹായം അനുവദിച്ചു. 


ALSO READ : Student Protest : മൂന്നാര്‍ എഞ്ചിനിയറിംഗ് കോളേജിന്റെ ലേഡീസ് ഹോസ്റ്റൽ രാത്രിയില്‍ പുറത്തു നിന്ന് പൂട്ടുന്നു; പ്രതിഷേധവുമായി വിദ്യാർഥിനികൾ


കൊല്ലം ജില്ലയിൽ ഒരു ഡോക്ടർ തന്നെ 1500 സർട്ടിഫിക്കേറ്റുകളാണ് നൽകിയത്. എല്ല് രോഗ വിദഗ്ധനായ ഡോക്ടർ 13 അപേക്ഷയ്ക്ക് സർട്ടിഫിക്കേറ്റ് നൽകി. ഒരു കുടുംബത്തിൽ നാല് പേർ രണ്ട് പ്രാവിശ്യമായി സർട്ടിഫിക്കേറ്റുകൾ ചികിത്സക്കായി ധനസഹായം വാങ്ങി. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.