ഹോസ്റ്റല്‍ ബ്ലോക്ക്, രാത്രിയില്‍ പുറത്തു നിന്ന് പൂട്ടിയിടുന്നതിനെ തുടർന്ന് മൂന്നാര്‍ എഞ്ചിനിയറിംഗ് കോളജിലെ വിദ്യാർഥിനികൾ പ്രതിഷേധിച്ചു. ഹോസ്റ്റലുകളിലെ ടോയിലറ്റുകള്‍ ശോചനീയാവസ്ഥയില്‍ ആണെന്നും ആക്ഷേപം ഉണ്ട്. ഹോസ്റ്റലില്‍ താമസിച്ച് പഠനം നടത്തുന്ന വിദ്യാര്‍ത്ഥിനികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഇതിന് മുമ്പ് ഇതേ ആവശ്യങ്ങൾ അറിയിച്ച് കൊണ്ട് കുട്ടികള്‍ പ്രിന്‍സിപ്പളിന് പരാതി നല്‍കിയിരുന്നു. നടപടി ഉണ്ടാകാതെ വന്നതോടെയാണ് വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചത്.
ആകെ 89 പെണ്‍കുട്ടികളാണ് കോളജ് ഹോസ്റ്റലില്‍ താമസിക്കുന്നത്. മൂന്ന് ബ്ലോക്കുകളിലായാണ് ഇവര്‍ക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഓരോ ബ്ലോക്കും രാത്രിയില്‍, ഭക്ഷണ സമയത്തിന് ശേഷം, സെക്യൂരിറ്റി പുറത്ത് നിന്ന് പൂട്ടും. പിന്നീട് താക്കോല്‍ ഹോസ്റ്റലില്‍ താമസിയ്ക്കുന്ന മെട്രനെ ഏല്‍പ്പിയ്ക്കും. അടിയന്തിര സാഹചര്യം ഉണ്ടായാല്‍, സെക്യൂരിറ്റിയെ വിളിച്ച് വരുത്തി താക്കോല്‍ ജനലിലൂടെ നല്‍കിയാണ് വാതില്‍ തുറക്കുന്നതെന്നാണ് കുട്ടികള്‍ പറയുന്നത്
ALSO READ: Kerala New Driving Licence: ഇനി ലൈസൻസ് പുത്തൻ പിവിസി പെറ്റ് ജി കാർഡിൽ; ഒടുവിൽ വിധി
പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍, മാത്രം കുട്ടികള്‍ വൈകിട്ട് 6.30ന് മുന്‍പായി കയറണമെന്ന് നിഷ്‌കര്‍ഷിയ്ക്കുന്നുവെന്നും കുട്ടികൾ പറഞ്ഞു. ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും ഹോസ്റ്റലുകള്‍ക്ക് ഒരേ മാനദണ്ഡം വേണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ഹോസ്റ്റലിലെ ടോയിലറ്റുകള്‍ മിക്കതും ശോചനീയ അവസ്ഥയിലാണ്. പലതും ഉപയോഗ യോഗ്യമല്ല. പൊട്ടിപൊളിഞ്ഞ് കിടക്കുന്ന ടോയിലറ്റുകള്‍ നവീകരിയ്ക്കുന്നതിനും നടപടി സ്വീകരിയ്ക്കുന്നില്ലെന്ന് വിദ്യാർഥികൾ ആരോപിച്ചു . വിദ്യാര്‍ത്ഥികള്‍ നേരിടുന്ന വിവിധ ആവശ്യങ്ങള്‍ക്ക് ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ സമരം തുടരാനാണ് കുട്ടികളുടെ തീരുമാനമെന്നും അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...