തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കൂടി കോറോണ സ്ഥിരീകരിച്ചു.  കണ്ണൂരിൽ എഴുപേർക്കും കോഴിക്കോട്  രണ്ടുപേർക്കും മലപ്പുറത്തും കോട്ടയത്തും ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് സ്ഥിരീകരിച്ച കേസുകളിൽ മൂന്നെണ്ണം സമ്പർക്കത്തിലൂടെ വന്നതാണ്.  അഞ്ചുപേർ വിദേശത്തുനിന്നും വന്നവരാണ്.  കൂടാതെ പാലക്കാട് സ്വദേശിയുടെ പരിശോധനാ ഫലം നെഗറ്റീവായിയെന്നും മുഖ്യമന്ത്രി പറഞ്ഞു.  കോറോണ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.   


Also read: ആരോഗ്യ പ്രവർത്തകരെ അക്രമിച്ചാൽ കടുത്ത ശിക്ഷ; ഓർഡിനൻസുമായി കേന്ദ്രം


ഇതുവരെ കോറോണ രോഗം 437 പേർക്കാണ് സ്ഥിരീകരിച്ചത്.  അതിൽ 127 പേർ ചികിത്സയിലുണ്ട്.  ഇപ്പോൾ നിരീക്ഷണത്തിലുള്ളത് 29,150 പേരാണ്  ഇതിൽ 28,804 പേർ വീടുകളിലാണുള്ളത്.  ഇന്ന് 95 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.  


ഇതുവരെ 20821 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 19998 എണ്ണത്തിൽ രോഗബാധയില്ലെന്ന് റിപ്പോർട്ട് വന്നു.  രോഗബാധിതരുടെ എണ്ണത്തിലുണ്ടായ വർധനവിൽ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.