തിരുവനന്തപുരം: നെയ്യാറ്റിൻകര സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് തിരഞ്ഞെടുപ്പിൽ സംഘർഷം. കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു സംഘർഷം. സംഭവത്തിൽ നാല് പേരെ നെയ്യാറ്റിൻകര പോലീസ് കസ്റ്റഡിയിൽ എടുത്തു. നെയ്യാറ്റിൻകര സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് തിരെഞ്ഞെടുപ്പിലാണ് സംഘർഷം ഉണ്ടായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നെയ്യാറ്റിൻകരയിലെ സ്വകാര്യ സ്കൂൾ അങ്കണത്തിൽ വച്ചാണ് തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചത്. എഐസിസി മെമ്പർ  സനൽ നയിക്കുന്ന യുഡിഎഫ് പാനലും മുൻ നഗരസഭാ ചെയർമാൻ പത്മകുമാർ നയിക്കുന്ന എൽഡിഎഫ് പാനലും തമ്മിലാണ് മത്സരം. പൗരമുന്നണിയുടെ പ്രതിനിധിയായി മമ്പഴക്കര സോമനും മത്സരിക്കുന്നു.


എൽഡിഎഫ് പ്രവർത്തകർ കള്ളവോട്ട് ചെയ്തുവെന്ന് ആരോപിച്ച് യുഡിഎഫ് പ്രവർത്തകർ രംഗത്തെത്തി. ഇതേ ആരോപണം ഉന്നയിച്ച് എൽഡിഎഫ് പ്രവർത്തകരും രംഗത്ത് എത്തിയതോടെ സംഘർഷമായി. തുടർന്ന് നാല് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. റിട്ടേണിംഗ് ഓഫീസർ നൽകുന്ന പരാതിയുടെ അടിസ്ഥാനത്തിൽ ആയിരിക്കും പോലീസ് തുടർ നടപടി സ്വീകരിക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.