തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിന് (Higher Education) കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജൂൺ ഒന്നു മുതൽ ഓൺലൈൻ ക്‌ളാസുകൾ ആരംഭിക്കും. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ യോഗത്തിലാണ് തീരുമാനം. വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠന സഹായികളും നോട്ടുകളും പി. ഡി. എഫ് രൂപത്തിൽ നൽകും. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാവിലെ 8.30നും വൈകുന്നേരം 3.30നുമിടയിലായിരിക്കും ക്‌ളാസ്. എല്ലാ ദിവസവും ചുരുങ്ങിയത് രണ്ടു മണിക്കൂറെങ്കിലും ക്‌ളാസ് (10 online class) നടത്താനാണ് തീരുമാനം. വിദ്യാർത്ഥികൾക്കു കൂടി സൗകര്യപ്രദമായ രീതിയിൽ ക്‌ളാസുകൾ ക്രമീകരിക്കാൻ സ്ഥാപന മേധാവികൾ ശ്രദ്ധിക്കണം.


ALSO READ: Kerala COVID Update : ആശങ്ക ഒഴിയാതെ കേരളം; കോവിഡ് മരണനിരക്ക് ഇരുനൂറിനോടടുത്ത്; 22,318 പേര്‍ക്ക് കൂടി കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു


കോളേജിന്റെ (online english class) ഓരോ ദിവസത്തെയും പ്രവർത്തനത്തിന് ആവശ്യമായ അത്യാവശ്യ ജീവനക്കാരുടെ സേവനം പ്രിൻസിപ്പൽമാർ ഉറപ്പാക്കണം. കോവിഡ് നിയന്ത്രണത്തിന്റെ സാഹചര്യത്തിൽ യാത്ര ചെയ്യാൻ ബദ്ധിമുട്ട് നേരിടുന്നവർ പ്രിൻസിപ്പലിനെ അറിയിക്കണം. ഇവർക്ക് വർക്ക് ഫ്രം ഹോം ആയി ക്‌ളാസ് എടുക്കാം.


ALSO READ: Lakshadweep issue: ലക്ഷദ്വീപിലെ വിവാദ പരിഷ്‌കരണ നടപടികള്‍ക്ക് സ്റ്റേ ഇല്ല, വിശദീകരണം തേടി ഹൈക്കോടതി


അധ്യാപകർ ക്‌ളാസ് എടുത്തതു സംബന്ധിച്ച റിപ്പോർട്ട് ആഴ്ചയിൽ ഒരിക്കൽ വകുപ്പ് മേധാവികൾ പ്രിൻസിപ്പലിന് നൽകണം. ഓൺലൈൻ ക്‌ളാസുകളിൽ പങ്കെടുക്കാനാവശ്യമായ സാങ്കേതിക സഹായം ഇല്ലാത്ത വിദ്യാർത്ഥികൾക്ക് വകുപ്പ് മേധാവികളുടെ പിന്തുണയോടെ സഹായം ലഭ്യമാക്കാൻ പ്രിൻസിപ്പൽമാർ മുൻകൈ എടുക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.