കഴക്കൂട്ടം: ഉടമ അറിയാതെ ട്രഷറി അക്കൗണ്ടിൽ നിന്ന് വൻ തുക തട്ടിയെടുത്തതായി പരാതി. കഴക്കൂട്ടത്ത് പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിനോട് ചേർന്ന് പ്രവർത്തിക്കുന്ന കഴക്കൂട്ടം സബ് ട്രഷറിയിലാണ് സംഭവം. ശ്രീകാര്യം ചെറുവക്കൽ സ്വദേശിനി എം മോഹന കുമാരിയുടെ അക്കൗണ്ടിൽ നിന്നാണ് രണ്ടു തവണയായി രണ്ടര ലക്ഷം രൂപ പിൻവലിച്ചത്. ട്രഷറി ചെക്ക് മുഖേനയാണ് ഇത്രയും വലിയ തുക ആൾമാറാട്ടം നടത്തി പിൻവലിച്ചിരിക്കുന്നത്. അക്കൗണ്ട് ഉടമയുടെ സമ്മതപത്രമോ ചെക്ക് ലീഫ് ആവശ്യപ്പെട്ടുള്ള അപേക്ഷയോ മോഹനകുമാരി നൽകിയിട്ടില്ല. എന്നിരിക്കെ ട്രഷറി ഉദ്വേഗസ്ഥരുടെ അറിവോടെയല്ലാതെ ഇത്തരത്തിൻ പണാപഹരണം നടത്താൻ കഴിയില്ലെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. കാരണം ഒപ്പിലോ മറ്റോ ചെറിയ ഒരു വേരിയേഷൻ വന്നാലും ട്രാൻസാക്ഷൻ നടത്താതെ മാറ്റി വെയ്ക്കുന്ന രീതിയാണ് പിൻതുടർന്നു പോരുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ദിവസം പണം പിൻവലിക്കാനായി  ജില്ലാ ട്രഷറിയിൽ എത്തിയ മോഹനകുമാരി സ്റ്റേറ്റ്മെന്റ് എടുത്ത് പരിശോധിക്കുമ്പോഴാണ് മൂന്നാം തീയതിയിലും നാലാം തീയതിയിലും തൻ്റെ അക്കൗണ്ടിൽ നിന്നും തൻ്റെ അറിവോടെയല്ലാതെ പണം പിൻവലിച്ചിരിക്കുന്നതായി ബോദ്ധ്യപ്പെട്ടത്. മൂന്നാം തീയതി 2 ലക്ഷം രൂപയും നാലാം തീയതി 50,000 രൂപയും ആണ് പിൻവലിച്ചിരിക്കുന്നത് തൊട്ടടുത്ത നമ്പറിലുള്ള രണ്ട് ചെക്കുകൾ മുഖേനയാണ് പണം പിൻവലിച്ചിരിക്കുന്നത്.മോഹനകുമാരിയുടെ കയ്യിലുള്ള സ്വന്തം ചെക്ക് ഉപയോഗിച്ചല്ല പണം പിൻവലിച്ചത് എന്ന് പരിശോധനയിൽ മനസ്സിലായി. 


ALSO READ: വരും മണിക്കൂറുകളിൽ എല്ലാ ജില്ലകളിലും മഴ സാധ്യത! ജാ​ഗ്രത പാലിക്കുക


തുടർന്ന് ഇന്നലെ രാവിലെ മോഹനകുമാരിയുടെ അക്കൗണ്ട് ഉള്ള കഴക്കൂട്ടം സബ് ട്രഷറിയിലെത്തി നടത്തിയ വിശദമായ പരിശോധനയിൽ  ചെക്ക് വഴി തന്നെയാണ് പണം പിൻവലിച്ചതെന്ന് സ്ഥിരികരിച്ചു. തുടർന്ന് സബ് ട്രഷറി ഓഫീസർക്ക് മോഹനകുമാരി പരാതി നൽകി. വകുപ്പ് തല പ്രാധമിക പരിശോധനയിൽ മോഹനകുമാരിയുടെ അഭ്യർത്ഥനയില്ലാതെ മെയ് മാസത്തിൽ സബ്ട്രഷറി ഓഫിസിൽ നിന്ന് പുതിയ ചെക്ക് ബുക്ക് നൽകിയതായി കണ്ടെത്തി. അതിൽ നിന്നുള്ള ചെക്ക് ലീഫ് ഉപയോഗിച്ചാണ് പണം പിൻവലിച്ചിരിക്കുന്നത് എന്നാണ് ട്രഷറി ഉദ്യോഗസ്ഥർ അറിയിച്ചത്. ഒപ്പും ഇനീഷ്യലും വ്യാജമാണെന്ന് മോഹനകുമാരി പറഞ്ഞു. താൻ അറിയാതെ അക്കൗണ്ടിൽ നിന്നും പണം എങ്ങനെ പിൻവലിച്ചു എന്നുള്ള ചോദ്യമാണ് മോഹനകുമാരി ഉന്നയിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.