Life Mission: ലൈഫ്മിഷനിൽ വീട് ലഭിക്കുന്നതിനെ കുറിച്ച് അന്വേഷിക്കാനെത്തിയ സ്ത്രീയെ വിഇഒ പൂട്ടിയിട്ടതായി പരാതി
കുഡ്‍ലു അട്ക്കത്ത് ബയൽ കെ മിത്രൻ്റെ ഭാര്യ സാവിത്രിയുടെ പരാതിയിലാണ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് വിഇഒ അബ്ദുൾ നാസറിനെതിരെ പൊലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച (13 ന്) ഉച്ചയ്ക്ക് രണ്ടു മണിക്കാണ് സംഭവമെന്ന് പറയുന്നു.
ലൈഫ്മിഷനിൽ വീട് ലഭിക്കുന്നതിനെ കുറിച്ച് അന്വേഷിക്കാനെത്തിയ സ്ത്രീയെ വിഇഒ പൂട്ടിയിട്ടതായി പരാതി. സംഭവത്തിൽ കേസെടുത്തു, ഉദ്ദ്യോഗസ്ഥൻ തിരിച്ചും പരാതി നൽകി. കൃത്യനിർവ്വഹണം തടസപ്പെടുത്തിയതിന് സ്ത്രീക്കും, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയും ഉർപ്പെടെ 7 പേർക്കെതിരെയും കേസ്. ലൈഫ്മിഷനിൽ വീടിനായി അപേക്ഷിച്ച രേഖ തിരിച്ചു വാങ്ങാനെത്തിയ സ്ത്രീയെ 15 മിനുട്ടോളം പഞ്ചായത്തത് ഓഫീസിൽ പൂട്ടിയിട്ടതിന് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർക്കെതിരെ കാസർകോട് ടൗൺ പോലീസ് കേസെടുത്തു.
കുഡ്‍ലു അട്ക്കത്ത് ബയൽ കെ മിത്രൻ്റെ ഭാര്യ സാവിത്രിയുടെ പരാതിയിലാണ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് വിഇഒ അബ്ദുൾ നാസറിനെതിരെ പൊലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച (13 ന്) ഉച്ചയ്ക്ക് രണ്ടു മണിക്കാണ് സംഭവമെന്ന് പറയുന്നു. ലൈഫ് മിഷൻ പദ്ധതി പ്രകാരം വീട് ലഭിക്കുന്നകതിനായി സാവിത്രി നളകിയ രേഖകളുടെ പകർപ്പ്, തിരികെ വാങ്ങാനായി പോയ സമയത്താണ്, രേഖ തിരിച്ചു ചോദിച്ചതിൻ്റെ വൈരാഖ്യത്തിൽ വിഇഒ ഇവരെ മനപൂർവം 15 മിനുട്ടോളം മുറിയിലാക്കി വാതിൽ പൂട്ടിയിട്ടത്.
ALSO READ: യൂട്യൂബർ സഞ്ജു ടെക്കിയുടെ ലൈസൻസ് റദ്ദാക്കി; നടപടി എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടേത്
ഇതിൻ്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് വിഇഒ അബ്ദുൾ നാസറിൻ്റെ പരാതിയിൽ കോട്ട വളപ്പിൽ സാവിത്രിക്കും, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പ്രമീളയ്ക്കും, ഉഷ ഉൾപ്പെടെ കണ്ടാലറിയാവുന്ന മറ്റു നാലുപേർക്കുമെതിരെ കാസർകോട് ടൗൺ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം പഞ്ചായത്ത് ഓഫിസിനോ ടൂ ചേർന്നുള്ള വിഇഒ ഓഫിസിലെത്തിയ ഇവർ വീട് ലഭിക്കാത്തത് സംബന്ധിച്ച് വാക്കേറ്റത്തിലേർപ്പെടുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്നാണ് വിഇഒ, കെ.അബ്‌ദുൽ നാസറിന്റെ പരാതിയിൽ പറയുന്നത്. സംഭവത്തിൻ്റെ സത്യാവസ്ഥ മനസിലാക്കുന്നതിനായി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.