Monson Mavunkal: മോൻസൺ മാവുങ്കലിന്റെ വീട്ടിൽ മോഷണം; പരാതി നൽകി മകൻ
Theft at the house of monson mavunkal: ഈ വർഷം മാർച്ച് നാലിനാണ് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനെ രണ്ടാം പ്രതിയും മോൻസൻ മാവുങ്കൽ ഒന്നാം പ്രതിയും ആക്കി ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്.
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിന്റെ വീട്ടിൽ മോഷണം നടന്നതായി പരാതി. പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് പിടിച്ചെടുത്ത കലൂരിലെ വീട്ടിൽ മോഷണം നടന്നതായി മകൻ മനസ് മോൻസൺ ആണ് പരാതി നൽകിയത്. എറണാകുളം നോർത്ത് പൊലീസിലാണ് മനസ് മോൻസൺ പരാതിപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോഷണം നടന്നതെന്നും. വിലപിടിപ്പുള്ള പല വസ്തുക്കളും നഷ്ടമായതായി സംശയുമുണ്ടെന്ന് മനസ് പരാതിയിൽ പറയുന്നു.
ഈ വർഷം മാർച്ച് നാലിനാണ് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനെ രണ്ടാം പ്രതിയും മോൻസൻ മാവുങ്കൽ ഒന്നാം പ്രതിയും ആക്കി ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. എറണാകുളം എ.സി.ജെ.എം കോടതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരുന്നത്. മൂന്നുപേർ മാത്രമാണു ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച ആദ്യഘട്ട കുറ്റപത്രത്തിൽ പ്രതികളായുള്ളത്. കെ. സുധാകരന്റെ അടുത്തയാളായ എബിൻ എബ്രഹാമാണ് കേസിൽ മൂന്നാം പ്രതി.
പുരാവസ്തു ഇടപാടുമായി ബന്ധപ്പെട്ട് നിരവധി ആളുകൾ മോൻസനു നൽകിയ 25 ലക്ഷം രൂപയിൽ പത്തു ലക്ഷം കൈപറ്റിയെന്നാണ് സുധാകരനെതിരായ കേസ്. ഇതിൽ തെളിവുകൾ കണ്ടെത്തിയതിന് പിന്നാലെ സുധാകരനെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. മുൻകൂർ ജാമ്യമുണ്ടായതിനാൽ പിന്നീട് വിട്ടയയ്ക്കുകയായിരുന്നു. കൂടുതൽ പ്രതികൾക്കെതിരെ അടുത്ത കുറ്റപത്രത്തിൽ കുറ്റം ചുമത്തുമെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരിക്കുന്നത്. മുൻ ഡി.ഐ.ജി എസ്. സുരേന്ദ്രൻ, ഐ.ജി ലക്ഷ്മണയെയും അറസ്റ്റ് ചെയ്തിരുന്നു. മുൻകൂർ ജാമ്യത്തെ തുടർന്നു വിട്ടയയ്ക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.