Thikkurissi Media Award: തിക്കുറിശ്ശി മാധ്യമ പുരസ്കാരം ZEE മലയാളം ന്യൂസിന്; അഭിജിത്ത് ജയന് പുരസ്കാരം; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ അവാർഡ് സമ്മാനിക്കും

Thikkurissi Media Award 2024: മികച്ച ആരോഗ്യക്ഷേമ വാർത്തയുടെ റിപ്പോർട്ടറായി ZEE മലയാളം ന്യൂസിലെ കറസ്പോണ്ടന്റ് അഭിജിത്ത് ജയൻ തിരഞ്ഞെടുക്കപ്പെട്ടു.

Written by - Zee Malayalam News Desk | Last Updated : Mar 11, 2024, 04:05 PM IST
  • മാധ്യമ പുരസ്കാരങ്ങൾ പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ പ്രഖ്യാപിച്ചു.
  • മാർച്ച് 13 ന് വൈകിട്ട് 5ന് നടക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ അവാർഡ് സമ്മാനിക്കും.
  • വിവിധ മാധ്യമ വിഭാഗങ്ങളിൽ നിന്നായി 28 ഓളം പേർക്ക് പുരസ്കാരമുണ്ട്.
Thikkurissi Media Award: തിക്കുറിശ്ശി മാധ്യമ പുരസ്കാരം ZEE മലയാളം ന്യൂസിന്; അഭിജിത്ത് ജയന് പുരസ്കാരം; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ അവാർഡ് സമ്മാനിക്കും

തിരുവനന്തപുരം: തിക്കുറിശ്ശി ഫൗണ്ടേഷന്റെ പതിനാറാമത് അച്ചടി ദൃശ്യ ഓൺലൈൻ മാധ്യമ പുരസ്കാരങ്ങൾ പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ പ്രഖ്യാപിച്ചു. മികച്ച ആരോഗ്യക്ഷേമ വാർത്തയുടെ റിപ്പോർട്ടറായി ZEE മലയാളം ന്യൂസിലെ കറസ്പോണ്ടന്റ് അഭിജിത്ത് ജയൻ തിരഞ്ഞെടുക്കപ്പെട്ടു. മാർച്ച് 13 ന് വൈകിട്ട് 5ന് നടക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ അവാർഡ് സമ്മാനിക്കും. 

ഗതാഗത കമ്മീഷണർ എസ്.ശ്രീജിത്ത് ഐപിഎസ്, മുൻ ഭാഷാ ഇൻസിറ്റ്യൂട്ട് ഡയറക്ടർ ഡോ.എം.ആർ. തമ്പാൻ, ആരോഗ്യവകുപ്പ് മുൻ അഡീഷണൽ ചീഫ് സെക്രട്ടറി കെ. സുന്ദർശൻ, വിപിൻ മോഹൻ തുടങ്ങിയവർ അവാർഡ് സമ്മേളനത്തിൽ പങ്കെടുക്കും. ബേബി മാത്യു സോമതീരം ചെയർമാനും മാധ്യമപ്രവർത്തകരായ രാജീവ് ഗോപാലകൃഷ്ണൻ, സുരേഷ് വെള്ളിമംഗലം, ഡി. പ്രമേഷ് കുമാർ, രാജൻ വി പൊഴിയൂർ, ശശി ഫോക്കസ് എന്നിവർ ചേർന്ന സമിതിയാണ് അവാർഡ് നിശ്ചയിച്ചത്.

ALSO READ: കട്ടപ്പന ഇരട്ടക്കൊല; ശിശുവിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനാകാതെ പോലീസ്

അച്ചടി ദൃശ്യ ഓൺലൈൻ മാധ്യമ വിഭാഗങ്ങളിൽ നിന്നായി 28 ഓളം പേർക്ക് പുരസ്കാരമുണ്ട്. പ്ലസ് വൺ വിദ്യാർഥിയായ അക്ഷയ് കടവിലിൻ്റെയും  ആർഷ എസ്സിൻ്റെയും പുസ്തക പ്രകാശനവും ചടങ്ങിലുണ്ടാകും. 

മറ്റു പുരസ്കാരങ്ങൾ ചുവടെ:

> പുരസ്കാര ജേതാക്കൾ ( അച്ചടി മാധ്യമ വിഭാഗം)

1. മാധ്യമ രംഗത്തെ സമഗ്ര സംഭാവന: വി.എസ് രാജേഷ്, അസോസിയേറ്റ് എഡിറ്റർ, കേരളകൗമുദി 

2. മികച്ച റിപ്പോർട്ടർ: 'ആരാച്ചാർ ആകാൻ ഡോക്ടറും എം.ബി.എ ക്കാരനും' എസ്.വി രാജേഷ്, ചീഫ് റിപ്പോർട്ടർ, മലയാള മനോരമ

3. മികച്ച ഫോട്ടോഗ്രാഫർ: വിൻസെൻ്റ് പുളിക്കൽ, സീനിയർ ഫോട്ടോഗ്രാഫർ, ന്യൂ ഇന്ത്യൻ എക്സ്പ്രസ്

4. മികച്ച ഫീച്ചർ: 'മണ്ണാണ് ജീവൻ' ആർ  ഹേമലത സീനിയർ റിപ്പോർട്ടർ ദേശാഭിമാനി, കൊച്ചി

5. മികച്ച ശാസ്ത്ര റിപ്പോർട്ടിംഗ്: ' പൂണുലിട്ട മത്സ്യത്തിന്റെ ജീൻ ഘടന' കെ.എൻ സുരേഷ് കുമാർ, സ്പെഷ്യൽ കറസ്പോണ്ടന്റ്, കേരളകൗമുദി തൃശ്ശൂർ

6. മികച്ച സാമൂഹ്യ സുരക്ഷ റിപ്പോർട്ടിംഗ്: 'മരണക്കെണിയിലെ മുതൽമുടക്ക്' സുനിൽ അൽഹാദി, സുപ്രഭാതം ഡെയിലി, കൊച്ചി 

7. മികച്ച ചലച്ചിത്ര റിപ്പോർട്ടർ: ജി.വി അരുൺകുമാർ, 'ചിലവ് ആയിരം കോടി വരവ് 100 കോടി'  വെള്ളിനക്ഷത്രം 

8. മികച്ച സാമൂഹ്യക്ഷേമ റിപ്പോർട്ടിംഗ്: 'ജോലിഭാരം താങ്ങാനാവാതെ വില്ലേജോഫീസുകൾ' അയ്യൂബ് ഖാൻ, മംഗളം, തിരുവനന്തപുരം

> പുരസ്കാര ജേതാക്കൾ (ദൃശ്യ മാധ്യമ വിഭാഗം)

1. മികച്ച ന്യൂസ് ചാനൽ : റിപ്പോർട്ടർ ടിവി

2. മികച്ച റിപ്പോർട്ടർ: ദീപക് ധർമ്മടം, 'ചൈന അതിർത്തി' സൈനിക റിപ്പോർട്ടിംഗ്, 24 ന്യൂസ്

3. മികച്ച ന്യൂസ് റീഡർ: അളകനന്ദ, ഏഷ്യാനെറ്റ് ന്യൂസ്

4. മികച്ച കാർഷിക പരിപാടി: കൃഷിഭൂമി, കെ.മധു, മാതൃഭൂമി ന്യൂസ് 

5. മികച്ച സ്പോർട്സ് അവതാരകൻ 'സ്പോർട്സ് ടൈം' ജോയ് നായർ, ജയ്ഹിന്ദ് ടിവി

6. മികച്ച ചലച്ചിത്ര റിപ്പോർട്ടിംഗ്: ദിനു പ്രകാശ്, മനോരമ ന്യൂസ്, കൊച്ചി 

7. മികച്ച ക്യാമറാമാൻ: ബിജു പൂവച്ചൽ, കൈരളി ടിവി

8. മികച്ച ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ടർ: വി.വി വിനോദ്, ന്യൂസ് 18

9. മികച്ച പ്രോഗ്രാം അവതാരക : സരിതാറാം,' കൂട്ടിനൊരു പാട്ട്' സംഗീത പരിപാടി, ദൂരദർശൻ

10. മികച്ച വാർത്താധിഷ്ഠിത പരിപാടി: എൻ്റെ വാർത്ത, അഖില കൃഷ്ണൻ, അമൃത ടി വി

 11. മികച്ച ഡോക്യു ഫീച്ചർ: 'വേർപാടുകൾ' ആർ ബെവിൻ സാം, ജീവൻ ടിവി

12. മികച്ച ചലച്ചിത്ര പരിപാടി: ടാക്കീസ് ടോക്, ജിതേഷ് സേതു, ജനം ടിവി

13. മികച്ച വിജ്ഞാന പരിപാടി: 'വിസ്കിഡ്' അജിത് കുമാർ, പ്രോഗ്രാം പ്രൊഡ്യൂസർ, എസിവി ന്യൂസ്

14. മികച്ച മനുഷ്യാവകാശ റിപ്പോർട്ടിംഗ്: കെ.എ മുഹമ്മദ് ആഷിക്ക്, മീഡിയ വൺ

> പുരസ്കാര ജേതാക്കൾ (ഡിജിറ്റൽ/ ഓൺലൈൻ)

1. മികച്ച ഓൺലൈൻ ചാനൽ: യോഗനാദം ന്യൂസ്

2. മികച്ച അവതാരകൻ: രജനീഷ് വി ആർ, സൈന സൗത്ത് പ്ലസ്

3. മികച്ച ഓൺലൈൻ റിപ്പോർട്ടർ: ശശിശേഖർ, മനോരമ ഓൺലൈൻ

4. മികച്ച ആരോഗ്യ ക്ഷേമ വാർത്ത റിപ്പോർട്ടർ: അഭിജിത്ത് ജയൻ, ZEE മലയാളം ന്യൂസ്, തിരുവനന്തപുരം

5. മികച്ച ജീവകാരുണ്യ വാർത്താ റിപ്പോർട്ടർ: സരുൺ നായർ , ന്യൂസ് പ്രസ് കേരളം

6. മികച്ച ഡോക്യുമെൻ്ററി: കാട്ടരങ്ങ്, എസ്.ഹരിശങ്കർ, വിശ്വനാഥൻ, സാവി വിഷ്യൽ മീഡിയ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News