കൊച്ചി: തനിക്കെതിരെ ഉയർന്ന ലൈം​ഗികാതിക്രമ ആരോപണങ്ങൾ തള്ളി ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ച നടൻ ജയസൂര്യയ്ക്കെതിരെ പരാതിക്കാരിയായ നടി. തന്റെ ആരോപണങ്ങൾ സത്യമാണെന്നും പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്നും പരാതിയിൽ നിന്ന് പിന്മാറില്ലെന്നും നടി എൻഡിടിവിയോട് പ്രതികരിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

തന്റെ ജീവിതത്തിൽ ആദ്യമായാണ് ഒരു എഫ്ഐആർ ഫയൽ ചെയ്യുന്നത്. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ വ്യാജമാണെന്ന ജയസൂര്യയുടെ വാദം കള്ളമാണ്. താൻ ഉയർത്തിയത് തെറ്റായ ആരോപണങ്ങൾ അല്ലെന്നും പരാതിക്കാരിയായ നടി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം രണ്ട് നടിമാരാണ് പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നൽകിയത്.


താൻ പണം വാങ്ങിയിട്ടാണ് പരാതി നൽകിയതെന്ന് ആരോപണം ഉയർന്നു. ജയസൂര്യയുടെ പേര് പുറത്തുപറഞ്ഞത് സ്വന്തം അഭിമാനം സംരക്ഷിക്കാനാണ്. ഞാൻ കേസ് അവസാനിപ്പിക്കുകയാണെങ്കിൽ അത് ഒരിക്കലും എനിക്ക് നന്നായി വരില്ലെന്നും നടി പറഞ്ഞു. പീഡനം പോലെ തന്നെ വേദനാജനകമാണ് വ്യാജ പീഡന ആരോപണം നേരിടേണ്ടി വരുന്നതെന്നും ഓർക്കുന്നത് നന്ന് എന്നയായിരുന്നു ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്.


ALSO READ: 'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ...പാപികളുടെ നേരെ മാത്രം'; പ്രതികരിച്ച് ജയസൂര്യ


സത്യം ചെരിപ്പ് ധരിക്കുമ്പോഴേക്കും നുണ ലോകസഞ്ചാരം പൂർത്തിയാക്കിയിരിക്കും എന്നാണല്ലോയെന്നും എങ്കിലും അന്തിമവിജയം സത്യത്തിന് ആയിരിക്കുമെന്നത് സുനിശ്ചിതമാണെന്നുമായിരുന്നു ജയസൂര്യയുടെ പോസ്റ്റ്. ജയസൂര്യയ്ക്കെതിരെ രണ്ട് കേസുകളാണ് നിലവിലുള്ളത്. 2008, 2013 വർഷങ്ങളിൽ സിനിമ സെറ്റിൽ വച്ച് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് നടിമാരോട് മോശമായെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.