തിരുവനന്തപുരം: ലോക്ക് ഡൌണിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മദ്യ വിതരണം നടത്താന്‍ ആരംഭിച്ച 'ബെവ്ക്യൂ' ആപ്പിനെതിരെ പരാതികളുടെ കുത്തൊഴുക്ക്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മദ്യ വിതരണത്തിനായി ഓണ്‍ലൈനില്‍ ടോക്കണ്‍ എടുക്കുന്നതിനായി ആരംഭിച്ച ആപ് ഇന്നലെ മുതലാണ്‌ പ്രവര്‍ത്തനം ആരംഭിച്ചത്. മൂന്നു ലക്ഷത്തിലധികം പേരാണ് ഇതിനോടകം ആപ് ഡൌണ്‍ലോഡ് ചെയ്തത്. എന്നാല്‍, ആപ് ഡൌണ്‍ലോഡ് ചെയ്യാനാകുനില്ല, ഒടിപി ലഭിക്കുന്നില്ല 


എന്നിങ്ങനെ നിരവധി പരാതികളാണ് ആപിനെതിരെ ഉയരുന്നത്. പ്ലേസ്റ്റോറില്‍ സെര്‍ച്ച് ചെയ്‌താല്‍ ആപ് ലഭ്യമാകില്ല. ആപ് നിര്‍മ്മാതാക്കളായ ഫെയര്‍കോഡ് പുറത്തുവിട്ട ലിങ്ക് വഴിയാണ് ആപ് ഡൌണ്‍ലോഡ് ചെയ്യുന്നത്.


മെയ്‌ 20ന് പിടിച്ചെടുത്ത പലഹാരം തയാറാക്കിയത് മെയ്‌ 26ന്...


 


ഡൌണ്‍ലോഡ് ചെയ്ത ആപ്പില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിലും തടസമുണ്ട്. കൂടാതെ, ആപ്പിലെ ബുക്കിംഗ് സമയം ഒന്‍പത് മണി വരെ ദീര്‍ഘിപ്പിച്ചിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്നലെയാണ് ബെവ്ക്യൂ ആപ് പ്ലേസ്റ്റോറില്‍ എത്തിയത്. അല്‍പ്പനേരത്തിനു ശേഷം പ്ലേസ്റ്റോറില്‍ നിന്നും അപ്രത്യക്ഷമായ ആപ് രാത്രി പതിനൊന്ന് മണിയോടെയാണ് വീണ്ടും പ്രത്യക്ഷപ്പെട്ടത്. 


എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍റെ വാര്‍ത്താ സമ്മേളനത്തിനു ശേഷമാണ് ആപ് പ്ലേസ്റ്റോറില്‍ ലഭ്യമായത്. എന്നാല്‍, ഇതിന് മുന്‍പ് തന്നെ ആപ്പിന്‍റെ ബീറ്റാ വേര്‍ഷന്‍ ലഭ്യമായിരുന്നു. ഒരേസമയം എട്ടുലക്ഷത്തോളം ആളുകള്‍ക്ക് ഉപയോഗിക്കാനാകും എന്നായിരുന്നു ഫെയര്‍കോഡിന്‍റെ വാഗ്ദാനം. 


Viral Video: പാക്കിസ്ഥാന്‍ വിമാനം തകര്‍ന്നു വീഴുന്നതിന്‍റെ CCTV ദൃശ്യങ്ങള്‍, മരണം 97


 


ലോക്ക്ഡൌണിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ ഇന്ന് മുതലാണ് വീണ്ടും പ്രവര്‍ത്തനമാരംഭിച്ചത്. ആപ് ലഭ്യമാക്കുന്ന ടോക്കണില്‍ പറയുന്ന സമയത്ത് വേണം മദ്യം വാങ്ങാനെത്താന്‍. നിലവില്‍ ആപ് ഉപയോഗിച്ച് ടോക്കണ്‍ കിട്ടിയവര്‍ക്ക് മദ്യം ലഭിക്കും. ഇത് കൂടാതെ എസ്.എം.എസ് വഴിയും ക്യൂ ബൂക്ക് ചെയ്യാൻ സാധിക്കും.  


ടോക്കണിലെ QR കോഡ് വെരിഫൈ ചെയ്ത ശേഷമാകും മദ്യം നല്‍കുക. 
ഇന്ന് മദ്യം വാങ്ങുന്നവര്‍ക്ക് ഇനി നാല് ദിവസങ്ങള്‍ക്ക് ശേഷമേ മദ്യം വാങ്ങാന്‍ അനുവാദമുള്ളൂ.