കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ സംഗീത പരിപാടിക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ അറസ്റ്റില്‍. പോലീസിനെ ആക്രമിച്ച സംഭവത്തിൽ മാത്തോട്ടം സ്വദേശി ഷുഹൈബിനെയാണ് അറസ്റ്റ് ചെയ്തത്. പോലീസിനെ ആക്രമിച്ചതിന് കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെയും സംഘാടകർക്കെതിരെയും  കേസെടുത്തിട്ടുണ്ട്. മതിയായ സൗകര്യം ഒരുക്കാതെ പരിപാടി സംഘടിപ്പിച്ചതിനാണ് സംഘാടകർക്കെതിരെ കേസെടുത്തത്.  മാത്രമല്ല സംഗീത പരിപാടിക്ക് അനുമതി നൽകിയിരുന്നില്ലെന്നും കാർണിവലിന്‍റെ ഭാഗമായി സ്റ്റാളുകൾ നടത്താനുള്ള അനുമതി മാത്രമാണ് നൽകിയിരുന്നതെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: കോഴിക്കോട് ബീച്ചിൽ സംഗീത പരിപാടിക്കിടെ സംഘർഷം; രണ്ടു പോലീസുകാരടക്കം ഇരുപതോളം പേർക്ക് പരിക്ക്


ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ പോലീസുകാര്‍ ഉള്‍പ്പെടെ 70 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. കിടപ്പ് രോഗികള്‍ക്ക് വീല്‍ ചെയര്‍ വാങ്ങാനുള്ള ധനസമാഹരണത്തിന്റെ ഭാഗമായാണ് ജെഡിടി കോളേജ് പാലിയേറ്റീവ് കെയര്‍ മൂന്ന് ദിവസത്തെ കാര്‍ണിവല്‍ സംഘടിപ്പിച്ചത്. ഇതിന്റെ സമാപന ദിവസമായ ഇന്നലെ സംഗീത പരിപാടിയും സംഘടിപ്പിച്ചു.  ടിക്കറ്റ് വധു നടത്തിയ പരിപാടി കാണാൻ നിരവധി പേരാണ് എത്തിയത്.  തിരക്ക് കൂടിയതിനാൽ സംഘാടകർ ടിക്കറ്റ് വിൽപ്പന നിർത്തിവച്ചിരുന്നു ഇതിൽ പ്രകോപിതരായ ആളുകൾ സംഘാടകരുമായി വാക്കുതർക്കം ഉണ്ടാകുകയും തുടർന്ന് സംഘർഷത്തിൽ കലാശിക്കുകയും ചെയ്തു. സംഘർഷം രൂക്ഷമായതോടെ പോലീസെത്തി സംഗീത പരിപാടി നിർത്തിവയ്പ്പിച്ചു.  ഗായകരെത്തിയപ്പോള്‍ കാണികള്‍ ആവേശം കാണിച്ചതാണ് പ്രശ്നമുണ്ടാകാൻ കാരണമെന്നാണ് സംഘാടകർ പറഞ്ഞത്. കാണികളെ നിയന്ത്രിക്കാനായില്ല. യുവാക്കള്‍ പ്രകോപിതരായതാണ് പോലീസ് ലാത്തി വീശുന്നതിന് കാരണമായതെന്നും സംഘാടകര്‍ പറഞ്ഞു.


Also Read: കുരങ്ങന്മാരുടെ കയ്യിൽ മദ്യക്കുപ്പി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 


എന്നാൽ പരിപാടിക്ക് ഉൾക്കൊള്ളുന്നതിലും ഇരട്ടിയിലേറെ ആളുകൾ എത്തിയതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് പോലീസ് പറയുന്നത്. കോഴിക്കോട് ഡിസിപി എ.ശ്രീനിവാസ് അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കോഴിക്കോട് ബീച്ചിൽ നിന്നും മുഴുവൻ ആളുകളേയും ഒഴിപ്പിച്ചു. ബീച്ചിലെ കടകളും പൊലീസ് ഇടപെട്ട് അടപ്പിച്ചു. അപകടത്തിൽ രണ്ട് പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ആരുടേയും പരിക്ക് സാരമുള്ളതല്ല. കോഴിക്കോട് ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദും സംഭവ സ്ഥലം സന്ദർശിച്ചിരുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.