മലപ്പുറം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടികളിൽ ഒരുഭയവുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കേരളത്തില്‍ ഇഡി കോണ്‍ഗ്രസ് കൂട്ടുകെട്ടാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ആ കൂട്ടുകെട്ടിന്റെ പ്രകടമായ തെളിവാണ് അസംബ്ലിയില്‍ കാണുന്നത്. ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി മലപ്പുറം അരീക്കോട് നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് എം വി ഗോവിന്ദന്റെ പ്രസ്താവന. ഇ ഡി റിമാന്‍ഡ് റിപ്പോര്‍ട്ട് എന്നൊക്കെ പറഞ്ഞാല്‍ ഞങ്ങള്‍ പേടിക്കില്ല. ഇതേ റിപ്പോര്‍ട്ടൊക്കെ ഡല്‍ഹിയിലും ഉണ്ടായിരുന്നല്ലോ. എന്നിട്ട് എന്താ ഉണ്ടായത്. സോണിയ ഗാന്ധിയും രാഹുലും തള്ളി പറഞ്ഞില്ലേയെന്നും അദ്ദേഹം പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞല്ലോ, ഞങ്ങള്‍ക്ക് ഒരുനിലപാടെ ഉള്ളൂ. ഇഡി അന്വേഷണങ്ങള്‍ രാഷ്ട്രീയ പകപോക്കലാണെന്ന് കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം പറയുന്നു. എന്നാല്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് എടുക്കുന്ന നിലപാടല്ല ഇവിടെ കമ്മ്യൂണിസ്റ്റ് വിരുദ്ധതമൂലം കോണ്‍ഗ്രസ് എംഎല്‍എമാരും പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും സ്വീകരിക്കുന്നത്. മടിയില്‍ കനമില്ലാത്തത് കൊണ്ട് ഇതിലൊന്നും ഞങ്ങള്‍ക്ക് പേടിയില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.



Also Read: Kerala Assembly: സ്വപ്നയും മുഖ്യമന്ത്രിയും ക്ലിഫ് ഹൗസിൽ കൂടിക്കാഴ്ച നടത്തിയെന്ന് മാത്യു കുഴൽനാടൻ; പച്ചക്കള്ളമെന്ന് മുഖ്യമന്ത്രി


സ്വപ്നയും മുഖ്യമന്ത്രിയും ക്ലിഫ് ഹൗസിൽ കൂടിക്കാഴ്ച നടത്തിയെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റിമാൻഡ് റിപ്പോർട്ടിനെ ചൊല്ലി കഴിഞ്ഞ ദിവസം നിയമസഭയിൽ മുഖ്യമന്ത്രിയും മാത്യൂ കുഴൽനാടനും തമ്മിൽ ശക്തമായ വാക്പോര് നടന്നിരുന്നു. ആരോപണം പച്ചക്കള്ളമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, ആക്ഷേപം വസ്തുതാ വിരുദ്ധമെങ്കിൽ കോടതിയെ സമീപിക്കാനായിരുന്നു കുഴൽനാടന്റെ വെല്ലുവിളി. റിമാൻഡ് റിപ്പോർട്ട് മേശപ്പുറത്ത് വയ്ക്കാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കോടതിയുടെ പരിഗണനയിലുള്ള വിഷയം സഭയിൽ അവതരിപ്പിക്കാൻ കഴിയില്ലെന്ന് സ്‌പീക്കർ നിലപാടെടുക്കുകയായിരുന്നു.


ലൈഫ് മിഷൻ കോഴയിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അറസ്റ്റ് ഉയർത്തിക്കാട്ടിയായിരുന്നു മാത്യു കുഴൽനാടന്റെ അടിയന്തരപ്രമേയ നോട്ടീസ്. ഇഡിയുടെ റിമാൻഡ് റിപ്പോർട്ടിലെ തെളിവുകൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ബന്ധം സ്ഥാപിക്കാനായിരുന്നു മാത്യു കുഴൽനാടന്റെ ശ്രമം. ഇ.ഡി റിമാൻഡ് റിപ്പോർട്ട് സഭയുടെ മേശപ്പുറത്ത് വയക്കാമെന്ന് കുഴൽനാടൻ പറഞ്ഞെങ്കിലും ചട്ടങ്ങൾ ചൂണ്ടിക്കാട്ടി സ്പീക്കർ അതു വിലക്കി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.