ബഫര്‍ സോണ്‍ വിഷയത്തില്‍ ജനകീയ സമരത്തിനൊരുങ്ങി കോണ്‍ഗ്രസ്. കോഴിക്കോട്ടെ മലയോര കര്‍ഷകരെ ഒപ്പം നിര്‍ത്തി സമരം ആരംഭിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ചൊവ്വാഴ്ച കോഴിക്കോട് കൂരാച്ചുണ്ടില്‍ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാകും കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുക.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ദിവസം പുറത്തുവിട്ട ബഫര്‍ സോണ്‍ ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ട് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നതാണെന്നാണ് ആരോപണം. സാറ്റലൈറ്റ് സര്‍വ്വേയ്ക്ക് പകരം ഗ്രൗണ്ട് സര്‍വ്വേ നടത്തണമെന്നാണ് ആവശ്യം. നിലവിലെ ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ട് അപൂര്‍ണമാണെന്നും  അപാകതകള്‍ നിറഞ്ഞതാണെന്നും  കോണ്‍ഗ്രസ് ആരോപിച്ചു. 


ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ടില്‍ ജനവാസകേന്ദ്രങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സര്‍വ്വേ നമ്പറാണ് കൊടുത്തിരിക്കുന്നത്. എന്നാല്‍ എല്ലാ വീടുകളുടെയും സ്ഥാപനങ്ങളുടെയും സര്‍വ്വേ നമ്പര്‍ നല്‍കിയിട്ടില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇത് ആശങ്കപ്പെടുത്തുന്നതാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നാണ് കോണ്‍ഗ്രസ് ‌ആവശ്യപ്പെടുന്നത്.


കോഴിക്കോട് ജില്ലയില്‍ ചക്കിട്ടപ്പാറ, കൂരാച്ചുണ്ട് ഉള്‍പ്പെടെ ഏഴു പഞ്ചായത്തുകളാണ് ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്നത്. എന്നാല്‍ ഈ പഞ്ചായത്തുകളിലെ വീടുകളുടെയോ സ്ഥാപനങ്ങളുടെയോ സര്‍വ്വേ നമ്പറുകള്‍ സര്‍വ്വേയില്‍ കാണിച്ചിട്ടില്ല. പുഴകളുടെയോ റോഡുകളുടെയോ അതിരുകള്‍ അടയാളപ്പെടുത്തിയിട്ടില്ലെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ