പിണറായിയുടെയും കോടിയേരിയുടെയും കുടുംബ പശ്ചാത്തലമല്ല ഷാജിയുടേത്.... കെ സുധാകരന്‍
കെ.എം. ഷാജി സമ്പന്നതയില്‍ ജനിച്ചു വളര്‍ന്നയാളാണെന്നും കോഴയുടെ ആവശ്യമില്ല എന്നും കോണ്‍ഗ്രസ് നേതാവും എം പിയുമായ കെ സുധാകരന്‍ ...
കണ്ണൂര്‍: കെ.എം. ഷാജി സമ്പന്നതയില്‍ ജനിച്ചു വളര്‍ന്നയാളാണെന്നും കോഴയുടെ ആവശ്യമില്ല എന്നും കോണ്‍ഗ്രസ് നേതാവും എം പിയുമായ കെ സുധാകരന്‍ ...
കെ.എം. ഷാജിയുടെ നേരെ ഉയര്‍ന്നിരിക്കുന്ന 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണം തള്ളിക്കളഞ്ഞ സുധാകരന്‍ മുഖ്യമന്ത്രിയുടെയും കോടിയേരിയുടെയും നേര്‍ക്ക് രൂക്ഷ വിമര്‍ശനമാണ് നടത്തിയത്.
പിണറായിയുടെയും കോടിയേരിയുടെയും മക്കള്‍ ഐടി കമ്പനിയുടെയും സ്റ്റാര്‍ ഹോട്ടലിന്റെയും പലിശക്കമ്പനിയുടെയും ഉടമകളാണ്. ഈ പണം എങ്ങനെയുണ്ടായി? ബീഡിത്തൊഴിലെടുത്തവന്റെ കുടുംബം സ്റ്റാര്‍ ഹോട്ടലിന്റെ ഉടമസ്ഥരായത് എങ്ങനെയെന്ന് മാധ്യമങ്ങള്‍ അന്വേഷിച്ചോ? കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവേ ആയിരുന്നു കെ സുധാകരന്റെ ഈ പരാമര്‍ശം.
പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയ ഒരുത്തന്റെ വാക്ക് കേട്ട് ഒരു എംഎല്‍എക്കെതിരെ കേസെടുത്തതു രാഷ്ട്രീയപാപ്പരത്തമാണ്.
പണം കൊടുത്തിട്ടില്ലെന്നു മാനേജ്‌മെന്റ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കെ.എം.ഷാജി ചെയ്ത കുറ്റമെന്താണ്? പ്രതിപക്ഷത്തിന്‍റെ ധര്‍മവും ഉത്തരവാദിത്തവുമാണ് അദ്ദേഹം ചെയ്തത്. ഫിനാന്‍ഷ്യല്‍ ക്രെഡിബിലിറ്റി ഉള്ള സര്‍ക്കാരല്ല ഇത്. ധൂര്‍ത്താണ് എവിടെയും, സുധാകരന്‍ പറഞ്ഞു.
ഷാജി സമ്പന്നതയില്‍ ജനിച്ചു വളര്‍ന്നയാളാണ്. അതുകൊണ്ടുതന്നെ കൈക്കൂലി വാങ്ങേണ്ട ആവശ്യം അദ്ദേഹത്തിനില്ലെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.
എല്ലാം തന്റെ കീഴിലാണെന്ന അധികാരഭ്രമത്തിന്റെ പ്രതീകമാണു പിണറായിയെന്ന് അദ്ദേഹം ആഭിപ്രയപ്പെട്ടു. കോവിഡ് നിയന്ത്രിച്ചതിന്‍റെ ക്രെഡിറ്റ് മുഖ്യമന്ത്രിക്കല്ല. ഈ നിയന്ത്രണങ്ങളും നടപടികളുമെല്ലാം ഉള്ളില്‍ തട്ടി സ്വീകരിച്ച ജനങ്ങള്‍ക്കും അതു നടപ്പാക്കിയ പോലീസിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണു ക്രെഡിറ്റ്, അദ്ദേഹം പറഞ്ഞു.