Oommen Chandy: വിദഗ്ധ ചികിത്സക്കായി ഉമ്മൻചാണ്ടി ജർമ്മനിയിലേക്ക്
ഈ മാസം 17ന് അദ്ദേഹം തിരുവനന്തപുരത്ത് മടങ്ങിയെത്തും.
തിരുവനന്തപുരം: വിദഗ്ധ ചികിത്സയ്ക്കായി മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി ജർമ്മനിയിലേക്ക് പോയി . തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇന്ന് പുലർച്ചെയാണ് യാത്ര തിരിച്ചത്.മക്കളായ ചാണ്ടി ഉമ്മൻ, മറിയ, ബെന്നി ബെഹനാൻ എംപി എന്നിവരും അദ്ദേഹത്തോടൊപ്പം യാത്രയിൽ അനുഗമിക്കുന്നുണ്ട്.
ചികിത്സയ്ക്കുശേഷം ഈ മാസം 17ന് അദ്ദേഹം തിരുവനന്തപുരത്ത് മടങ്ങിയെത്തും. ജർമ്മനിയിലെ ചാരിറ്റി ക്ലിനിക്കിലാണ് ഉമ്മൻ ചാണ്ടിക്ക് ചികിത്സ. ജർമ്മനിയിലെ തന്നെ ഏറ്റവും വലിയ ആശുപത്രികളിൽ ഒന്നാണിത്. ഇവിടുത്തെ പരിശോധനക്ക് ശേഷമായിരിക്കും എന്ത് ചികിത്സ എന്ന് തീരുമാനിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...