വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്ത് കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു. കേരളീയ വേഷത്തിൽ പാർലമെന്റിലെത്തിയ പ്രിയങ്ക ​ഗാന്ധി ഭരണഘടന ഉയർത്തിപിടിച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പാർലമെന്റിലെത്തിയ പ്രിയങ്ക ​ഗാന്ധിയെ വലിയ കൈയടികളോടെയാണ് കോ​ൺ​ഗ്രസ് എംപിമാർ സ്വാ​ഗതം ചെയ്തു. ഇന്നത്തെ പാർലമെന്റ് നടപടികളിൽ പ്രിയങ്ക ഭാ​ഗമാകും. കേരളത്തിൽ നിന്നുള്ള ഏക വനിത ലോക്സഭാം​ഗമാണ് പ്രിയങ്ക ഗാന്ധി.


Read Also: മതനിന്ദ വിവാദം വെറും തന്ത്രമോ? ‘ടർക്കിഷ് തർക്കം’ പിൻവലിച്ചതിൽ സംശയമുന്നയിച്ച് വിടി ബൽറാം 


നാല് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രിയങ്ക ലോക്സഭയിലെത്തുന്നത്. ദുരന്ത ബാധിത മേഖലയ്ക്കുള്ള കേന്ദ്ര സഹായം ഉൾപ്പെടെയുള്ള വയനാടിന്റെ ആവശ്യങ്ങൾ ഉന്നയിച്ചായിരിക്കും ആദ്യ പ്രസം​ഗം. 


പ്രിയങ്ക ​ഗാന്ധിയുടെ വരവോടെ നെഹ്റു കുടുംബത്തിൽ നിന്നുള്ള 3 പേരാണ് പാർലമെന്റിൽ സാന്നിധ്യമാകുന്നത്. സഹോദരൻ രാഹുൽ ​ഗാന്ധി ലോക്സഭാം​ഗവും മാതാവ് സോണിയ ​ഗാന്ധി രാജ്യസഭാം​ഗവുമാണ്. സോണിയ ​ഗാന്ധിയോടൊപ്പമാണ് പ്രിയങ്ക പാർലമെന്റിൽ എത്തിയത്. ഭർത്താവ് റോബർട്ട് വാദ്രയും മക്കളും സത്യപ്രതിജ്ഞ കാണാൻ എത്തിയിരുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.