കോട്ടയം: കോട്ടം ഡിസിസി നേതൃയോഗത്തിലാണ് കെ.സുധാകരൻ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചത്.ഡി.സി.സി നേതൃത്വത്തെ ലക്ഷ്യം വച്ചായിരുന്നു അദ്ദേഹത്തിന്റെ ഓരോ വാക്കുകളും.കോൺഗ്രസ് തകർച്ചയുടെ വക്കിലാണെന്നും സാധാരണക്കാരുടെ പ്രശ്നങ്ങൾ ഏറ്റെടുക്കാൻ പാർട്ടിക്ക് കഴിയുന്നില്ലെന്നും കെ.സുധാകരൻ പറഞ്ഞു.പ്രതിസന്ധിയിലൂടെയാണ് കോൺഗ്രസ് കടന്ന് പോകുന്നത്.പ്രശ്നങ്ങൾ


COMMERCIAL BREAK
SCROLL TO CONTINUE READING

പരിഹരിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണം.ഇല്ലെങ്കിൽ കോൺഗ്രസിന് ഇനിയൊരു തിരിച്ച് വരവ് ഉണ്ടാകില്ല.കോട്ടയം ജല്ലയിലാണ് പാർട്ടി ഏറ്റവും മോശമായി  പ്രവർത്തിക്കുന്നത്.പാർട്ടിയിൽ കൊഴിഞ്ഞ്പോക്ക് വ്യാപകമാകുന്നു.സാമൂഹിക സംഘടനകളും കോൺഗ്രസിൽ നിന്ന് അകലുകയാണ്.അവർക്ക് പാർട്ടിയിലുളള വിശ്വാസം നഷ്ടമായതായും ഡി.സിസി പ്രസിഡന്റ് നാട്ടകം സുരേഷിന്റെ സാനിധ്യത്തിൽ അദ്ദേഹം തുറന്നടിച്ചു.


മധ്യകേരളത്തിൽ കോൺഗ്രസ് വലിയ പ്രതിസന്ധി നേരിടുകയാണ്.ശക്തികേന്ദ്രങ്ങളിൽ പോലും നിലവിൽ പ്രവർത്തനം ഇല്ലാത്ത അവസ്ഥയാണ്.ഓരോ പ്രവർത്തകനും  ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം.അവരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് അവയ്ക്ക് പരിഹാരം കാണണം.വാചക കസർത്ത് മാത്രം നടത്തിയിട്ട് കാര്യമില്ലെന്നും കെ.സുധാകരൻ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ജില്ലാ നേതൃയോഗത്തിൽ പങ്കെടുത്തു.


ഡി.സി.സി നേതൃയോഗത്തിലെ മിർശങ്ങൾ കെ.സുധാകരനും സ്ഥിരീകരിച്ചു.എന്നാൽ  ഡിസിസി പ്രസിഡന്‍റിനെതിരായി വ്യക്തികേന്ദ്രീകൃത വിമര്‍ശനം ഉണ്ടായിട്ടില്ലെന്ന് അദ്ദ്ഹം വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.സംഘടനാ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ നേതാക്കള്‍ ശ്രദ്ധിക്കേണ്ട  ജാഗ്രതയെ സംബന്ധിച്ച് ഓര്‍മ്മപ്പെടുത്തുക മാത്രമാണുണ്ടായത്.


വിമർശനങ്ങൾ സ്വാഭാവിക നടപടിക്രമം  മാത്രമാണ്.അതിനർത്ഥം ഡിസിസി നേതൃത്വത്തിന്‍റെ പ്രവര്‍ത്തനം മോശമാണെന്നല്ലെന്നും സുധാകരന്‍ പറഞ്ഞു.സ്വാശ്രയമായ സംഘടനാ ശക്തിയിലൂടെ പാര്‍ട്ടി കൂടുതല്‍ കരുത്താര്‍ജിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ നേതൃയോഗങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പാര്‍ട്ടിയുടെ മുന്നോട്ടുള്ള കുതിപ്പിന് കരുത്തുപകരുന്ന ആരോഗ്യകരമായ ചര്‍ച്ചകളാണ് നേതൃയോഗങ്ങളില്‍ നടക്കുന്നതെന്നും കെ.സുധാകരൻ പറഞ്ഞു.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.