തിരുവനന്തപുരം: കേരളപ്പിറവി ദിനമായ നവംബർ ഒന്നിനാണ് സംഘടനാ തിരഞ്ഞടുപ്പിന് മുന്നോടിയായുള്ള അംഗത്വ വിതരണ ക്യാമ്പയിന് കോൺഗ്രസ് തുടക്കമിട്ടത്. സംസ്ഥാനത്ത് 50 ലക്ഷം അംഗങ്ങളെ ചേർക്കുമെന്നായിരുന്നു കെപിപിസി പ്രസഡിന്റിന്റെ പ്രഖ്യാപനം. എന്നാൽ അംഗത്വ വിതരണം കാര്യക്ഷമമല്ലെന്ന വിലയിരുത്തലാണ് പാർട്ടി നേതൃത്വത്തിന് ഇപ്പോഴുള്ളത്. എഐസിസി കാലാവധി നീട്ടിയില്ലെങ്കിൽ ഈ മാസം 31 ന് അംഗത്വ വിതരണം അവസാനിക്കും. ലക്ഷ്യമിട്ടതിന്റെ പത്ത് ശതമാനം അംഗങ്ങളെ മാത്രമാണ് ഇതുവരെ ചേർക്കാനായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അംഗത്വ വിതരണത്തിലെ മെല്ലെപ്പോക്കാണ് ഇതിന് കാരണമെന്നാണ് വിമർശനം. അവശേഷിക്കുന്ന പതിനഞ്ച് ദിവസത്തിനുള്ളിൽ ഉദ്ദേശിച്ച ലക്ഷ്യത്തിലേക്ക് എങ്ങനെ എത്തുമെന്നതാണ് നേതൃത്വത്തെ ആശങ്കപ്പെടുത്തുന്ന കാര്യം. ഇനിയുള്ള ദിവസങ്ങളിൽ അംഗത്വ വിതരണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ്  കെപിസിസിയുടെ തീരുമാനം. കെ സുധാകരനും വിഡി സതീശനും വിവിധ ജില്ലകളിൽ നേരിട്ട് എത്തി പുരോഗതി വിലയിരുത്തും. കെപിസസി വർക്കിംഗ് പ്രസിഡന്റ് ടി സിദ്ദിഖിനാണ് ഏകോപന ചുമതല.  


ഉൾഗ്രാമങ്ങളിൽ കടന്ന് ചെന്ന് പരമാവധി ആളുകളെ അംഗങ്ങളാക്കണമന്നതാണ് ഹൈക്കമാന്റിന്റെ നിർദേശം. മദ്യാസക്തിയുളളവരെ അംഗങ്ങളാക്കേണ്ടെന്നും എഐസിസി നിർദേശിച്ചിട്ടുണ്ട്. ഉദ്ദേശിച്ച എണ്ണത്തിലേക്ക് അംഗത്വ വിതരണം എത്തിക്കാനായില്ലെങ്കിൽ നേതൃത്വത്തിന് എതിരെ വിമർശനങ്ങൾ ഉയർന്ന് വരും. കെ സുധാകരന്റെയും വിഡി സതീശന്റെയും വരവ് പാർട്ടയിൽ കാര്യമായ ചലനങ്ങൾ ഉണ്ടാക്കിയില്ല എന്നാണ് കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ. അണികളിലും നേതാക്കളിലും തുടക്കത്തിൽ ഉണ്ടായിരുന്ന ആവേശം ഇപ്പോൾ കാണാനില്ലെന്നും സുധാകരനെയും സതീശനെയും എതിർക്കുന്ന മറുവിഭാഗം ചൂണ്ടിക്കാട്ടുന്നു. അംഗത്വ വിതരത്തിന് പിന്നാലെ സംഘടനാ തിരഞ്ഞെടുപ്പിലേക്ക് പാർട്ടി കടക്കും. നിലവിലെ സാഹാചര്യത്തിൽ അതിന് മുമ്പ് ഡിസിസി പുന:സംഘടനക്കുള്ള സാധ്യതയില്ല. രൂക്ഷമായ അഭിപ്രായ ഭിന്നത മൂലം ഡിസിസി പുന:സംഘടന ഇപ്പോൾ വഴിമുട്ടിയ അവസ്ഥയിലാണ്.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.