New Delhi : വിവാദങ്ങൾക്ക് ശേഷവും വിവാദങ്ങൾ ഒന്നും കൂടി കനക്കുന്നതിനുള്ള സാധ്യതയുമായി സംസ്ഥാനത്തെ കോൺഗ്രസ് DCC അധ്യക്ഷന്മാരുടെ അന്തിമ പട്ടിക പുറത്ത് വിട്ടു. ഹൈക്കാമൻഡ് അംഗീകാരം നൽകി പട്ടിക അവസാന നിമിഷത്തിലും പൊളിച്ചെഴുത്ത് നടത്തിയാണ് പുറത്ത് വിട്ടത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നേരത്തെ പൊളിച്ചെഴുത്തിന് സാധ്യയുണ്ടെന്നുള്ള റിപ്പോർട്ടുകളുണ്ടായിരുന്നു. ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളുടെ അധ്യക്ഷന്മാരുടെ നിർണായമാണ് അവസാന നിമിഷത്തിൽ മാറ്റിയത്.


ALSO READ : Dcc President List: പ്രശ്നം പ്രായമായവരോ? ഹൈക്കമാൻഡിൽ സമ്മർദ്ദം, പുതിയ പേരുകൾ ഡി.സി.സി പട്ടികയിലേക്ക്?


പട്ടിക ഇങ്ങനെ


തിരുവനന്തപുരം - പാലോട് രവി
കൊല്ലം - രാജേന്ദ്ര പ്രസാദ് പത്തനംതിട്ട - സതീഷ് കൊച്ചുപറമ്പില്‍  
ആലപ്പുഴ - ബാബു പ്രസാദ്
കോട്ടയം- നാട്ടകം സുരേഷ്  
ഇടുക്കി- സി.പി മാത്യു
എറണാകുളം- മുഹമ്മദ് ഷിയാസ്,
തൃശ്ശൂര്‍- ജോസ് വള്ളൂര്‍ 
പാലക്കാട് -എ.തങ്കപ്പന്‍ 
മലപ്പുറം- വി.എസ് ജോയ് കോഴിക്കോട് - കെ പ്രവീണ്‍കുമാര്‍ വയനാട്- എന്‍.ഡി അപ്പച്ചന്‍
കണ്ണൂർ- മാര്‍ട്ടിന്‍ ജോര്‍ജ്
കാസര്‍ഗോഡ് - പി.കെ ഫൈസല്‍



ALSO READ : Dcc President List: കോൺഗ്രസ്സിൽ അടി കനക്കുന്നു, വീണ്ടുമൊരു പോസ്റ്റർ- ഇത്തവണ പാലോട് രവിക്കെതിരെ


വിവാദങ്ങൾ കുടുതൽ പ്രകടമായ കോട്ടയത്തിനും ഇടുക്കിക്കും പുറമെ തിരുവനന്തപുരത്തെയും DCC അധ്യക്ഷനെ അവസാന നിമിഷം മാറ്റിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പാലോട് രവിയെ തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് നിർദേശിക്കുകയായിരുന്നു.


ALSO READ : Dcc Kerala: വിവാദ ചൂടുകൾക്കിടയിൽ ഡി.സി.സിക്ക് പുത്തൻ അധ്യക്ഷൻമാർ, ഇന്നറിയാം പേരുകൾ


വൻ വിവാദങ്ങൾക്കൊടുവിലാണ് അധ്യക്ഷൻമാരുടെ പേരുകൾ എത്തുന്നത്. മിക്കവാറും ഡി.സി.സികളിലും ഇതിനിടയിൽ പോസ്റ്റർ വിവാദങ്ങളും. സ്വര ചേർച്ചകളും മാധ്യമങ്ങളിലും എത്തിയിരുന്നു. എ, ഐ ഗ്രൂപ്പുകൾ തമ്മിലുള്ള കടുത്ത ചേരിപ്പോരാണ് ഇതിന് പിന്നിൽ. പുതിയ ലിസ്റ്റ് വരുന്നതോടെ എന്തായിരിക്കും അവസാന നയമെന്നതാണ് കോൺഗ്രസ്സ് പ്രവർത്തകർ ഉറ്റുനോക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.