തിരുവനന്തപുരം: കോൺഗ്രസ് പുന:സംഘടന പ്രതിസന്ധയിൽ. താഴെ തട്ടിൽ മാത്രം ഇരട്ട പദവി ഒഴുവാക്കുന്നതിനെതിരെ എ ഗ്രൂപ്പ് രം​ഗത്ത്. തീരുമാനങ്ങൾ എടുക്കുമ്പോൾ കൂടിയാലോചന നടത്തിയില്ലെന്നും ആരോപണം. ശക്തി പ്രകടമാക്കാൻ തയ്യാറായി ഐ ഗ്രൂപ്പ്. പുന:സംഘടനയ്ക്കായി രൂപം നൽകിയ സമതിയ്ക്ക് എതിരെയും വിമർശനം. മാർച്ചിൽ പൂർത്തിയാക്കുമെന്ന് പറഞ്ഞ കോൺഗ്രസ് പുന:സംഘടനയിൽ തുടക്കത്തിൽ തന്നെ കല്ലുകടി.


COMMERCIAL BREAK
SCROLL TO CONTINUE READING

പുന:സംഘടനയ്ക്കായി രൂപീകരിച്ച ജില്ലാ സമിതിയ്ക്ക് എതിരെ പ്രതിഷേധവുമായി നേതാക്കള്‍ രംഗത്തെത്തി. ഇടഞ്ഞു നിൽക്കുന്നത് എ ഗ്രൂപ്പാണ്. കോൺഗ്രസ് പുന:സംഘടന കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. പുന:സംഘടനയ്ക്കായി രൂപീകരിച്ച ജില്ലാ സമിതിക്കെതിരെ ജില്ലാ കമ്മിറ്റി അംഗങ്ങളും നേതാക്കളും പരസ്യമായി രംഗത്ത് എത്തിയിരിക്കുകയാണ്. ജില്ലയില്‍ നിന്നുള്ള കെ.പി.സി.സി ഭാരവാഹികൾ, എം.എൽ.എമാർ, എം.പിമാർ തുടങ്ങിയവരും ഉൾപ്പെടുന്നതാണ് സമിതി. ഇതിനെതിരെയാണ് പല ജില്ലകളിലും നേതാക്കൾ പരസ്യമായി തന്നെ രംഗത്ത് എത്തിയിരിക്കുന്നത്.


ഈ കമ്മിറ്റിതന്നെ രീപികരിച്ചിരിക്കുന്നത് ഗ്രൂപ്പ് നോക്കിയാണെന്നാണ് ഇവരുടെ വാദം. ബ്ലോക്ക് കമ്മിറ്റികളും മണ്ഡലം കമ്മിറ്റികളും ജില്ലാ കമ്മിറ്റികളുമാണ് പുസംഘടിപ്പിക്കുന്നത്. തലസ്ഥാന ജില്ലയില്‍ അടക്കം ഇതിനെതിരെ പരസ്യമായി യോഗം ചേരുകയും ചെയ്തു. ഇരട്ട പദവി ഒഴിവാക്കാനുള്ള നിർദ്ദേശം കൂടിയാലോചനകൾ ഇല്ലാതെ എടുത്തതിനെതിരെ കടുത്ത അമർഷത്തിലാണ് എ ഗ്രൂപ്പ്. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും കൽപ്പറ്റ എം.എൽ.എ ടി സിദിഖിനും ഇരട്ട പദവി ആകാമെങ്കിൽ താഴെ തട്ടിലുള്ളവർക്കും ഇത് ആകാമെന്ന നിലപാടാണ് എ ഗ്രൂപ്പിനുള്ളത്.


ALSO READ: CPM: തെറ്റുതിരുത്തൽ നടപടികളുമായി സംസ്ഥാന നേതൃത്വം; സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ പൊട്ടിത്തെറി


അതുകൊണ്ട് തന്നെ ചർച്ചയ്ക്ക് വരുമ്പോള്‍ ഈ വാദം ഉയർത്തി തടയിടാനാണ് അവരുടെ തീരുമാനം. അങ്ങനെ വരുമ്പോൾ എ ​ഗ്രൂപ്പിന് ശക്തിയുള്ള എല്ലാ ജില്ലകളിലും പുന:സംഘടനയിൽ ശക്തമായ എതിർപ്പ് രേഖപ്പെടുത്തും. ഐ ഗ്രൂപ്പ് ആകട്ടെ പരമാവധി തങ്ങളുടെ ആളുകളെ ജില്ലാകമ്മിറ്റികളിലും നേതൃത്വ നിരയിലും എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ജില്ലാ കമ്മിറ്റികൾക്ക് താഴെ ഉള്ളവരുടെ ഇരട്ട പദവി ഒഴിവാക്കിയാൽ മതിയെന്നാണ് കെ.പി.സി.സി നേതൃത്വത്തിന്റെ തീരുമാനം. എന്നാൽ ഇത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് എ ഗ്രൂപ്പ് പറയുന്നത്. അതുകൊണ്ട് തന്നെ കോഴിക്കോട് ജില്ലയിലെ പുന:സംഘടനയിൽ ടി സിദ്ദിഖിനെതിരെ ശക്തമായ നിലപാടാവും എ ​ഗ്രൂപ്പ് സ്വീകരിക്കുക.


ശശി തരൂരിനെ എല്ലാവരും മാറ്റി നിര്‍ത്തിയപ്പോള്‍ കോട്ടയത്ത് പരിപാടിയിലേക്ക് ക്ഷണിച്ച് കരുത്ത് തെളിയിച്ചവരാണ് എ ഗ്രൂപ്പുകാർ. അതുകൊണ്ട് തന്നെ കോട്ടയം ജില്ല എളുപ്പത്തിൽ പിടിച്ചെടുക്കാൻ ഐ ഗ്രൂപ്പിന് കഴിയില്ല. എറണാകുളം ജില്ലയിൽ ഐ ഗ്രൂപ്പിനാണ് ശക്തി കൂടുതൽ. ലോക്സഭ തിരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കെ സി.പി.എമ്മും ബി.ജെ.പിയും പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ കോൺഗ്രസിൽ പുന:സംഘടന പോലും ഇതുവരെ പൂർത്തിയാക്കാന്‍ കഴിയാത്തത് നേതൃത്വത്തിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. എ ​ഗ്രൂപ്പും ഐ ​ഗ്രൂപ്പും തമ്മിലുള്ള തർക്കം പരിഹരിച്ചില്ലെങ്കിൽ മാർച്ചിന് മുമ്പ് എങ്ങനെ പുന:സംഘടന പൂർത്തിയാക്കാൻ കഴിയുമെന്ന ആശങ്കയും നിലനിൽക്കുകയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.