കോട്ടയം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ കോണ്‍ഗ്രസ് കാര്യമാക്കുന്നില്ലെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

ശബരിമല വിഷയത്തില്‍ ബിജെപിയുടേത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു. ഒരേസമയം വേട്ടക്കാരനൊപ്പം വേട്ടയാടുകയും മുയലുകള്‍ക്കൊപ്പം ഓടുകയും ചെയ്യുന്ന നയമാണ് ഈ വിഷയത്തില്‍ ബിജെപിയുടേതെന്നും അദ്ദേഹം പറഞ്ഞു.


അക്രമത്തിലേക്കു നയിക്കുന്ന ഒരു സമരത്തിനും കോണ്‍ഗ്രസ് നേതൃത്വം നല്‍കില്ല. കോടതിവിധി നടപ്പാക്കാന്‍ തിടുക്കം കാണിക്കുന്ന മുഖ്യമന്ത്രി നിരുത്തരവാദപരമായ സമീപനമാണെടുക്കുന്നത്. റിവ്യു പെറ്റിഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ തയാറാവണമെന്നും അദ്ദേഹം പറഞ്ഞു.