Road Accident: ഉമ്മൻ ചാണ്ടിയെ അവസാനമായി കണ്ട് മടങ്ങിയ കോൺഗ്രസ് പ്രവർത്തകൻ വാഹനാപകടത്തിൽ മരിച്ചു
Road Accident: വർഗീസ് കോൺഗ്രസ് പീരുമേട് ബ്ലോക്ക് ജനറൽ സെക്രട്ടറി പ്രസാദ് മാണി, കുമളി മണ്ഡലം വൈസ് പ്രസിഡന്റ്കു ബിനോയ് നടൂപ്പറമ്പിൽ എന്നിവർക്കൊപ്പമാണ് തിരുവനന്തപുരത്തെത്തിയത്
കുമളി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ മടങ്ങിയ കോൺഗ്രസ് പ്രവർത്തകൻ വാഹനാപകടത്തിൽ അന്തരിച്ചു. അട്ടപ്പള്ളം പുതുവലിൽ കണ്ടത്തിൽ കെ വൈ വർഗീസാണ് മരിച്ചത്. ഇയാൾക്ക് 47 വയസായിരുന്നു. വർഗീസ് സഞ്ചരിച്ചിരുന്ന വാഹനം റാന്നിക്ക് സമീപം അപകടത്തിൽപ്പെടുകയായിരുന്നു.
വർഗീസ് കോൺഗ്രസ് പീരുമേട് ബ്ലോക്ക് ജനറൽ സെക്രട്ടറി പ്രസാദ് മാണി, കുമളി മണ്ഡലം വൈസ് പ്രസിഡന്റ്കു ബിനോയ് നടൂപ്പറമ്പിൽ എന്നിവർക്കൊപ്പമാണ് തിരുവനന്തപുരത്തെത്തിയത്. ഉമ്മൻ ചാണ്ടിയെ അവസാനമായി കണ്ട ശേഷം ഇവർ തിരിച്ചു പോകുന്നതിനിടെ ബുധനാഴ്ച പുലർച്ചെ രണ്ടരയോടെ റാന്നിയ്ക്കു സമീപം ഇവർ സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
Also Read: Brahma Yoga: ബ്രഹ്മ യോഗത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും ധനനേട്ടവും വൻ പുരോഗതിയും!
ഗുരുതരമായി പരുക്കേറ്റ വർഗീസിനെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ഉടൻ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രസാദ് മാണി, ബിനോയ് നടൂപ്പറമ്പിൽ എന്നിവർ വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...