കൊച്ചി: ശബരിമല നട അടയ്ക്കുന്നതുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തില്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ള നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജനങ്ങള്‍ക്കിടയില്‍ മത സ്പര്‍ദ്ധയുണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ചെന്ന പരാതിയിലാണ് കോഴിക്കോട് കസബ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. യുവതികള്‍ ശബരിമലയിലേക്ക് എത്തിയാല്‍ നട അടയ്ക്കുമെന്ന് തന്ത്രി പറഞ്ഞിരുന്നു. 


ഇത് തന്നോട് ആലോചിച്ച ശേഷമാണെന്ന് ശ്രീധരന്‍ പിള്ള യുവമോര്‍ച്ച യോഗത്തില്‍ പറഞ്ഞിരുന്നു. പ്രസംഗം വിവാദമായതോടെ തന്ത്രി ആണോ തന്ത്രി കുടുംബത്തിലെ മറ്റാരെങ്കിലും ആണോ വിളിച്ചതെന്ന് വ്യക്തതയില്ലെന്ന് അദ്ദേഹം നിലപാട് തിരുത്തിയിരുന്നു. എന്നാല്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ തന്ത്രി തന്നെ വിളിച്ചുവെന്നാണ് ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നത്.