LPG: പാചകവാതകം ഇനി സൂക്ഷിച്ച് ഉപയോഗിക്കണേ;ഒരു വർഷം 15 സിലിണ്ടർ മാത്രം
ഗാർഹിക പാചകവാതക സിലിണ്ടർ ഉപയോഗ നിയന്ത്രണം പ്രാബല്യത്തിൽ
ഗാർഹിക പാചക വാതകത്തിന്റെ ദുരുപയോഗവും അമിത ഉപയോഗവും തടയാൻ ഗാർഹിക പാചകവാതക സിലിണ്ടർ ഉപയോഗ നിയന്ത്രണം പ്രാബല്യത്തിൽ വന്നു. ഇനി മുതൽ ഒരു വർഷം പതിനഞ്ച് സിലിണ്ടർ മാത്രമെ ഒരു കുടുംബത്തിന് ലഭിക്കുകയുള്ളു.ഭക്ഷണമുണ്ടാക്കാൻ പാചകവാതകത്തെ മാത്രം ആശ്രയിക്കുന്ന കുടുംബങ്ങൾ സ്വയം നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരും എന്നർഥം. കാരണം പതിനഞ്ച് സിലിണ്ടർ വാങ്ങി കഴിഞ്ഞാൽ പതിനാറാമത്തെ സിലിണ്ടർ ബുക്ക് ചെയ്യാൻ സാധിക്കില്ല.
സാമ്പത്തിക വർഷവസാനം എത്തുമ്പോൾ കൂടുതൽ ഉപയോഗമുള്ള വീടുകളിൽ ക്ഷാമം നേരിടുമെന്നുറപ്പാണ്. നിയന്ത്രണം പരസ്യമായി പ്രഖ്യാപിച്ചില്ലെങ്കിലും കേന്ദ്രത്തിന്റെ നിർദേശ പ്രകാരം പൊതുമേഖലാ കമ്പനികൾ നിയന്ത്രണം നടപ്പാക്കി തുടങ്ങി. കേരളത്തിലെ ഒരു കുടുംബത്തിന്റെ ശരാശരി ഉപയോഗം പ്രതിവർഷം പന്ത്രണ്ട് സിലിണ്ടറിന് താഴെയാണെന്ന് ഡീലർമാർ പറയുന്നു. അധിക സിലിണ്ടർ വേണമെങ്കിൽ വേണമെങ്കിലും പരിഹാരമുണ്ട്. വീട്ടിലെ അംഗസംഖ്യ തെളിയിക്കുന്ന റേഷൻ കാർഡിന്റെ പകർപ്പുൾപ്പടെ നൽകി ഡീലർമാർ മുഖേനെ അപേക്ഷ നൽകാം. ഈ അധിക സിലിണ്ടർ കമ്പനിയുടെ വിവേചന അധികാരത്തിലുൾപ്പെടും.
Also read:Monster OTT Release : ഒടുവിൽ മോൺസ്റ്റർ ഒടിടിയിൽ എത്തി; എവിടെ കാണാം?
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...