കൊച്ചി: അധികൃതരെ വെട്ടിച്ച് നെടുമ്പാശ്ശേരിയില്‍ എത്തിയ കൊറോണ ബാധിതനായ വിദേശി ദുബായിലേയ്ക്ക് കടക്കാന്‍ ശ്രമിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇയാളുടെ ആദ്യഘട്ട പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നുവെങ്കിലും അടുത്ത ഫലം കൂടി ലഭിച്ചതിന് ശേഷമേ ഇവിടം വിടാവൂ എന്ന് അധികൃതര്‍ അറിയിച്ചുവെങ്കിലും നിര്‍ദ്ദേശം അവഗണിച്ചായിരുന്നു ഇവര്‍ യാത്രയ്ക്ക് ഒരുങ്ങിയത്. 


Also read: ഡല്‍ഹിയിലെ ആദ്യ കൊറോണ ബാധിതന്‍ രോഗവിമുക്തനായി


രണ്ടാമത്തെ ഫലത്തില്‍ ഇയാള്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. ഇതു മനസ്സിലാക്കിയ ശേഷമാണ് ഇയാള്‍ ദുബായ് വിമാനത്തില്‍ കയറിയത്.  ശേഷം ഇയാള്‍ ഉള്‍പ്പെടെ 270 യാത്രാക്കാരേയും തിരിച്ചിറക്കി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.


അണുവിമുക്തമാക്കുന്നതിനായി നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചേക്കുമെന്നും സൂചനയുണ്ട്. പത്തൊന്‍പതംഗ വിദേശ വിനോദസഞ്ചാര സംഘം ഈ മാസം 7 നാണ് എത്തിയത്.