തിരുവനന്തപുരം: വുഹാനിലെ വൈറസായ കൊറോണ (covid 19) ലോകമെമ്പാടും പടരുന്ന സാഹചര്യത്തില്‍ ജനങ്ങളില്‍ ബോധവല്‍ക്കരണം നടത്താന്‍ കേരള പൊലീസും രംഗത്തിറങ്ങിയിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

അതിന്‍റെ അടിസ്ഥാനത്തില്‍ കേരള പൊലീസ് ഒരു വീഡിയോയും തയ്യാറാക്കിയിരുന്നു.  ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയാണ്. വീഡിയോയില്‍ കൊറോണ വൈറസിനെ തുരത്താന്‍ എന്തൊക്കെ ചെയ്യണമെന്ന് കൃത്യമായി ഡാന്‍സ് രൂപത്തില്‍ വിവരിക്കുന്നുണ്ട്.


Also read; മദ്യം വാങ്ങാന്‍ ക്യൂ നില്‍ക്കുന്നവര്‍ ശ്രദ്ധിക്കുക...!!


വീഡിയോയുടെ അവസാനം പരിഭ്രാന്തിയല്ല ജാഗ്രതയാണ് ആവശ്യം കേരളാ പൊലീസ് ഒപ്പമുണ്ട് എന്ന സന്ദേശവുമുണ്ട്.


വീഡിയോ കാണാം:



ഒരിക്കല്‍ വന്നുപോയ കൊറോണ വൈറസ് വീണ്ടും കേരളത്തില്‍ പിടിമുറിക്കിയിരിക്കുകയാണ്. ഇതുവരെയായി 24 പോസിറ്റീവ് കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.


ഇന്നലെ, ഇന്ന് ഇതുവരെയായും പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ നിരീക്ഷണത്തിലിരിക്കുന്നവരുടെ എണ്ണം കൂടിയതായും റിപ്പോര്‍ട്ട് ഉണ്ട്.