തൃശൂര്‍: കൊറോണ വൈറസ് ബാധിച്ചവരുടെ സാമ്പിളുകളെല്ലാം ഇനി മുതല്‍ ആലപ്പുഴയില്‍ പരിശോധിക്കാമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. അതിനായുള്ള അനുമതി കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിച്ചുവെന്നും മന്ത്രി അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

പരിശോധനയ്ക്കായി നിലവില്‍ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിട്ട്യൂറ്റില്‍ എല്ലാ സംവിധാനവുമൊരുക്കിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.


മത്രമല്ല കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കാന്‍ രാജ്യത്ത് നിലവിലുള്ള പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേതിന് സമാനമായ എല്ലാ മികച്ച സംവിധാനവും സാങ്കേതിക വിദഗ്ധരും കേരളത്തില്‍ ലഭ്യമാണെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. 


കേരളത്തിലേക്ക് കൊറോണ ബാധിത മേഖലയില്‍ നിന്ന് കൂടുതല്‍ പേര്‍ എത്തിയിരിക്കുകയാണെന്നും അതില്‍ നിരവധിപേര്‍ ശക്തമായ  നിരീക്ഷണത്തിലുമാണെന്നും ഈ സാഹചര്യത്തില്‍ പരിശോധന വേഗത്തിലും കാര്യക്ഷമമാക്കാനും ആലപ്പുഴയിലെ സംവിധാനം ഉപകരിക്കുമെന്ന്‍ ആരോഗ്യവകുപ്പ് കണ്ടെത്തിയതായും മന്ത്രി കെ.കെ.ശൈലജ സൂചിപ്പിച്ചു.


ആദ്യ ഘട്ടത്തിലെ സാമ്പിളുകളെല്ലാം പൂനെയിലേക്കാണ് അയച്ചത്. എന്നാല്‍ ഫലം വൈകുന്നതിനാല്‍ ചികിത്സാ കാര്യത്തിലുണ്ടാകുന്ന കാലതാമസം മന്ത്രി കേന്ദ്രസര്‍ക്കാറിനെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ആലപ്പുഴയില്‍ പരിശോധിക്കാനുള്ള അനുമതി ലഭിച്ചതെന്ന് മന്ത്രി അറിയിച്ചു.


ഇതിനിടയില്‍ കേരളത്തില്‍ രണ്ടാമത്തെയാള്‍ക്കും കൊറോണ ബാധിച്ചുവെന്ന വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.


Also read: കൊറോണ വൈറസ് ബാധ;കേരളം സുസജ്ജം,ഒപ്പമുണ്ടെന്ന് കേന്ദ്രം