കൊച്ചി: കൊറോണ വൈറസ് ബാധ സംശയിച്ചതിനെ തുടര്‍ന്ന് ഏറണാകുളം ഗവണ്മെന്റ് മെഡിക്കല്‍ കോളേജിലെ ഐസോലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലായിരുന്ന യുവാവ് മുങ്ങിയെന്ന്‍ റിപ്പോര്‍ട്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

കൊറോണ രോഗലക്ഷണങ്ങളോടെ ഇന്നലെ രാവിലെ തായ് ലാന്‍ഡില്‍ നിന്നുമാണ് ഇയാള്‍ എത്തിയത്. ആലുവ മുപ്പതടം സ്വദേശിയാണ് ഇയാള്‍ എന്നാണ് റിപ്പോര്‍ട്ട്.


ഇയാളെ കാണാതായതിനെ തുടര്‍ന്ന് ജില്ലാ എസ്പിയ്ക്കും, കളക്ടര്‍ക്കും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കത്ത് നല്‍കിയിട്ടുണ്ട്.


ഇയാള്‍ പൊതുജനങ്ങള്‍ക്കിടയിലേയ്ക്ക് പോകുന്നത് ഭീഷണിയാണന്നും അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് ഇയാളെ കണ്ടെത്തണമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.  


Also read: ഐസോലേഷന്‍ വാര്‍ഡില്‍ ചികിത്സയിലിരുന്ന യുവാവ് മരിച്ചു