തിരുവനന്തപുരം: ആഗോളതലത്തില്‍ ഭീതി പടര്‍ത്തിയ കൊറോണ വൈറസ് വൈദ്യ ശാസ്ത്രത്തിന്‍റെ കൈപിടിയില്‍ ഒതുങ്ങുന്നതായി സൂചന.


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയെ വളരെ അത്ഭുതകരമായ വിധത്തില്‍ കീഴ്പ്പെടുത്തിയതായി വേണം കരുതാന്‍. സംസ്ഥാന ആരോഗ്യമന്ത്രിയുടെ പ്രസ്താവന ഇതാണ് തെളിയിക്കുന്നത്.


കൊറോണ വൈറസ് തുടര്‍ന്ന് സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ഇപ്പോള്‍ 127 പേര്‍ മാത്രമാണ് നിരീക്ഷണത്തിലുള്ളതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.


122 പേര്‍ വീടുകളിലും 5 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണെന്ന്‍ മന്ത്രി അറിയിച്ചു. കൂടാതെ,  വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്ന 444 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതായും ഇതില്‍ 436 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവാണ് എന്നും മന്ത്രി പറഞ്ഞു.


'നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടെയും ആരോഗ്യനിലയില്‍ ആശങ്കയില്ല. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 19 വ്യക്തികളെ പരിഷ്‌കരിച്ച മാര്‍ഗരേഖ പ്രകാരം ഒഴിവാക്കിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചിരുന്ന മൂന്ന് പേരും ആശുപത്രി വിട്ട് വീടുകളില്‍ നിരീക്ഷണത്തിലാണ്. എങ്കിലും കൊറോണ വൈറസ് ബാധയ്‌ക്കെതിരെ സംസ്ഥാനത്ത് ജാഗ്രത തുടരും', മന്ത്രി പറഞ്ഞു.


രോഗബാധിത പ്രദേശങ്ങളില്‍ നിന്നും മടങ്ങിയെത്തിയവര്‍ 19.02.2020 ലെ പരിഷ്‌കരിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രകാരം വീടുകളില്‍ തന്നെ തുടരേണ്ടതും പൊതു ഇടങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കേണ്ടതുമാണ് എന്നും മന്തി കൂട്ടിച്ചേര്‍ത്തു.