തിരുവനന്തപുരം:  വുഹാനിലെ കോറോണ കേരളത്തിലും പിടിമുറുക്കിയിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സമ്പൂർണ്ണ lock down പ്രഖ്യാപിച്ചിരിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളത്തിൽ മാത്രമല്ല ഇന്ത്യ ഒട്ടാകെ 21 ദിവസത്തെ സമ്പൂർണ്ണ lock down ഇന്നലെ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. 


Read also: കോറോണ തർക്കത്തിൽ പൊലിഞ്ഞത് ഒരു ജീവൻ...


ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നുവെന്നാണ് റിപ്പോർട്ട്.  20 -25 രൂപയ്ക്ക് കിട്ടാറുണ്ടായിരുന്ന സവാളയുടെ വില ഒറ്റയടിയ്ക്ക് നാൽപ്പതും അൻപതുമൊക്കെയായി. 


കൂടാതെ ഒരു പെട്ടി താക്കളിയുടെ വില 500 ൽ നിന്നും 850 രൂപയായി ഉയർന്നിട്ടുണ്ട്.   കോറോണ വ്യാപനം തടയാൻ അതിർത്തികൾ അടച്ചതു കാരണമാണ് പച്ചക്കറി വില ഇങ്ങനെ കുതിച്ചുയരുന്നത് എന്നാണ് കച്ചവടക്കാർ പറയുന്നത്. 


ചെറിയ ഉള്ളിക്കൊക്കെ ഒറ്റ രാത്രികൊണ്ട് കൂടിയത് അഞ്ചും പത്തുമൊന്നുമല്ല 35 രൂപയാണ്.  ഈ വിലക്കയറ്റം സംസ്ഥാനത്ത് മാത്രമല്ല ഇന്ത്യ ഒട്ടാകെ ഉള്ള കാര്യമാണ് എന്നത് ഒരു സത്യമാണ്.