ആലപ്പുഴ: കായംകുളം നഗരസഭയിലെ പിൻവാതിൽ നിയമനങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് കായംകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. നഗരസഭയിലെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ഓഫീസിലും കായംകുളം താലൂക്ക് ആശുപത്രിയിലും സി പി എം നേതാക്കന്മാരുടെ ബന്ധുക്കൾക്ക് പിൻവാതിലൂടെ നിയമനം നൽകിയതിനെതിരായയിരുന്നു മാർച്ച്‌. 


COMMERCIAL BREAK
SCROLL TO CONTINUE READING

അനധികൃത നിയമനം റദ്ദ് ചെയ്യണമെന്നും കൗൺസിൽ യോഗത്തിൽ ചട്ടവിരുദ്ധമായി എടുത്ത തീരുമാനം പുനപരിശോധിക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. മാർച്ച് നഗരസഭ കവാടത്തിന് മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകരും പോലീസും തമ്മിൽ ഉന്തു തള്ളും ഉണ്ടായി, നിരവധി പ്രവർത്തകർക്ക്  സാരമായ പരിക്കേറ്റു. 

Read Also: Milk Price Hike: മിൽമ പാൽ വില ലീറ്ററിന് 6 രൂപ കൂടും; പുതുക്കിയ വില ഡിസംബർ 1 മുതൽ


തുടർന്ന് പ്രവർത്തകർ റോഡ് ഉപരോധിക്കുകയും പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തു. പ്രതിഷേധ മാർച്ച്  കെപിസിസി മെമ്പർ  അഡ്വ. എ. ത്രിവിക്രമൻ തമ്പി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സൽമാൻ പൊന്നേറ്റിൽ അധ്യക്ഷത വഹിച്ചു. 


സംസ്ഥാന സെക്രട്ടറിമാരായ  എം നൗഫൽ, അരിത ബാബു, ജില്ലാ സെക്രട്ടറിമാരായ  ആർ ശംഭു പ്രസാദ്, ലുകുമാനുൽ ഹക്കീം, ഹാഷിം സേട്ട്, ദീപക് എരുവാ, വൈ ഷാനവാസ്, രാകേഷ് പുത്തൻവീടൻ, കൃഷ്ണ അനു, അജിമോൻ കണ്ടല്ലൂർ, സജീദ് ഷാജഹാൻ, അജി കൊല്ലേത്ത്, അഖിൽ ദേവ്, സഹീർ എരുവാ, രജിത എം ആർ, അഫ്സൽ പ്ലാമൂട്ടിൽ, ഹസീം അംമ്പീരേത്ത്, ആദർശ് മഠത്തിൽ, നോസിൽ ത്യാഗരാജ്, ഷെറിൻ ഷാ, വിഷ്ണു ചേക്കോടൻ  തുടങ്ങിയവർ സംസാരിച്ചു.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.