Milk Price Hike: മിൽമ പാൽ വില ലീറ്ററിന് 6 രൂപ കൂടും; പുതുക്കിയ വില ഡിസംബർ 1 മുതൽ

Milma Hike Milk Price: ലിറ്ററിന് നേരത്തെ 8.57 രൂപയുടെ വർധനവാണ് ആവശ്യപ്പെട്ടിരുന്നതെങ്കിൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട് അനുസരിച്ച് ലിറ്ററിന് 6 രൂപ കൂടുമെന്നാണ് എന്നാൽ വിലവർധന നടപ്പാക്കാൻ മിൽമ‍യ്ക്ക് സർക്കാർ ഇതുവരെ നിർദേശം കൈമാറിയിട്ടില്ല.

Written by - Zee Malayalam News Desk | Last Updated : Nov 22, 2022, 10:43 AM IST
  • മിൽമ പാൽവില ലീറ്ററിന് 6 രൂപ കൂടും
  • പുതുക്കിയ വില ഡിസംബർ 1 മുതൽ
Milk Price Hike: മിൽമ പാൽ വില ലീറ്ററിന് 6 രൂപ കൂടും; പുതുക്കിയ വില ഡിസംബർ 1 മുതൽ

തിരുവനന്തപുരം: Milma Hike Milk Price: മിൽമ പാൽ വിലവർധന ഡിസംബർ 1 മുതൽ നടപ്പാക്കുമെന്ന് റിപ്പോർട്ട്. ലിറ്ററിന് നേരത്തെ 8.57 രൂപയുടെ വർധനവാണ് ആവശ്യപ്പെട്ടിരുന്നതെങ്കിൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട് അനുസരിച്ച് ലിറ്ററിന് 6 രൂപ കൂടുമെന്നാണ് പറയുന്നത്. സർക്കാർ അനുമതി ലഭിച്ചാൽ വില വർധന ഇന്നലെ മുതൽ നടപ്പാക്കാനാകുമെന്നാണ് മിൽമ ആലോചിച്ചിരുന്നത്. 

Also Read: സംസ്ഥാനത്ത് പാൽ വില 8 രൂപ വർധിപ്പിക്കില്ല; പുതുക്കിയ വില ഡിസംബർ 1 മുതൽ നിലവിൽ വന്നേക്കും

ഇക്കാര്യത്തിൽ മന്ത്രി ജെ. ചിഞ്ചുറാണി മിൽമ ചെയർമാൻ കെ.എസ്.മണി എന്നിവർ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തിയിരുന്നുവെങ്കിലും വിലവർധന നടപ്പാക്കാൻ മിൽമ‍യ്ക്ക് സർക്കാർ ഇതുവരെ നിർദേശം കൈമാറിയിട്ടില്ല. അനുമതി ലഭിച്ചാൽ വെള്ളിയാഴ്ച മിൽമ ഭരണസമിതി യോഗം ചേർന്ന് വിലവർധന നടപ്പാക്കാൻ തീരുമാനിക്കും. 

Also Read: ആനന്ദ നൃത്തം ചെയ്യുന്ന മയിലിന് മുന്നിൽ പാഞ്ഞെത്തി കടുവ..! വീഡിയോ വൈറൽ

ഇതോടെ അനുബന്ധ ഉൽപന്നങ്ങൾക്കും വില കൂട്ടും.  ക്ഷീരകർഷകരുടെ നഷ്ടം ചൂണ്ടിക്കാട്ടിയാണ് വില കൂട്ടുന്നതെങ്കിലും സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ കർഷകർക്കു കിട്ടുന്നില്ലെന്ന ആക്ഷേപ‍വും നിലവിലുണ്ട്. മാത്രമല്ല കാലിത്തീറ്റയ്ക്ക് ഉൾപ്പെടെ വില ഇരട്ടി‍യായ സാഹചര്യത്തിൽ ആനുകൂല്യങ്ങൾ നേരിട്ടു ലഭ്യമാക്കണമെന്നും ക്ഷീര കർഷകർ ആവശ്യപെട്ടിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ
 

Trending News