Vigilance Raid: വിജിലൻസിന്റെ മിന്നൽ പരിശോധന; മൂന്നാറിലെ ഹോട്ടിക്കോര്‍പ്പില്‍ കണ്ടെത്തിയത് വ്യാപക അഴിമതി
Munnar Horticorp: ഇടുക്കി വിജിലന്‍സ് സംഘമാണ് പരിശോധന നടത്തിയത്. രാവിലെ 11 മണിയോടെ ആരംഭിച്ച പരിശോധന ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് അവസാനിച്ചത്.
ഇടുക്കി: മൂന്നാറിലെ ഹോട്ടികോര്‍പ്പില്‍ വ്യാപക അഴിമതി. വിജിലൻസിന്റെ മിന്നല്‍ പരിശോധനയില്‍ ഹോർട്ടികോർപ്പിൽ വ്യാപക അഴിമതി കണ്ടെത്തി. ഇല്ലാത്ത വാഹത്തിന്റെ പേരില്‍ മാനേജര്‍ പണം മാറ്റിയെടുത്തതായാണ് കണ്ടെത്തിയത്. ഇടുക്കി വിജിലന്‍സ് സംഘമാണ് പരിശോധന നടത്തിയത്. രാവിലെ 11 മണിയോടെ ആരംഭിച്ച പരിശോധന ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് അവസാനിച്ചത്.
ഇടുക്കി ആര്‍ഡിഒ ഓഫീസ് സീനിയര്‍ സൂപ്രണ്ട് പോളിമാത്യു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ റ്റിംസണ്‍ തോമസ് എന്നിവരുടെ നേത്യത്വത്തിലായിരുന്നു പരിശോധന. വട്ടവട കാന്തല്ലൂര്‍ മറയൂര്‍ തുടങ്ങിയ മേഖലകളില്‍ നിന്നും എത്തിക്കുന്ന പച്ചക്കറികള്‍ സംസ്ഥാനത്തെ പ്രധാന മാര്‍ക്കറ്റുകളിലെത്തിച്ച് വിൽപന നടത്തുന്നതിനായാണ് മൂന്നാറില്‍ കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ ഹോട്ടികോർപ്പ് സ്ഥാപിച്ചത്.
ALSO READ: തൃശ്ശൂരിനു മാത്രമോ "ഭാരത് റൈസ് "..? കേന്ദ്രം വിലകുറഞ്ഞ നാടകം കളിക്കുന്നുവെന്ന് ജി ആർ അനിൽ
എടുത്ത പച്ചക്കറികള്‍ക്ക് കര്‍ഷകര്‍ക്ക് പണം നല്‍കാതെ വന്നതോടെ കഴിഞ്ഞ കുറച്ചുനാളുകളായി കെട്ടിടത്തിന്റെ പ്രവര്‍ത്തനം അവതാളത്തിലായിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ പണം വ്യാപകമായി ചിലവഴിച്ചതായി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്. KL 6D 8913 എന്ന കണ്ടംചെയ്ത വാഹനത്തിന്റെ പേരില്‍ ലക്ഷങ്ങളുടെ പണം മാറ്റിയെടുത്ത രേഖകള്‍ പുറത്ത് വന്നു.
2023 മാർച്ച് 30ന് മാത്രം 59,500 രൂപ മനേജറുടെ പേരില്‍ മാറിയെടുത്തതായി കണ്ടെത്തി. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധന നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 2021 മുതല്‍ ഹോട്ടികോർപ്പിൽ വ്യപക അഴിമതി നടക്കുന്നതായാണ് വിജിലന്‍സിന് പരാതി ലഭിച്ചത്. ഇതേ തുടര്‍ന്നാണ് മിന്നല്‍ പരിശോധന നടത്തിയത്. രാവിലെ 11ന് ആരംഭിച്ച പരിശോധന മൂന്ന് മണിയോടെയാണ് അവസാനിച്ചത്. ഉദ്യോഗസ്ഥരായ അര്‍ജുന്‍ ഗോപി, ശ്രീജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...