പഞ്ഞിമിഠായിയില്‍ കാന്‍സറിന് കാരണമായ റോഡമിന്‍ കണ്ടെത്തി; കൊല്ലത്ത് ആയിരത്തോളം മിഠായി കവർ നശപ്പിച്ചു
വിൽപനയ്ക്കായി തയാറാക്കിയിരുന്ന 1000 കവർ മിഠായികൾ നശിപ്പിച്ചു
തിരുവനന്തപുരം: കൊല്ലത്ത് പഞ്ഞിമിഠായിയില്‍ കാന്‍സർ രോഗത്തിന് കാരണമാകുന്ന മാരക രാസവസ്തു റോഡമിന്‍ കണ്ടെത്തി. കൊല്ലം കരുനാഗപ്പള്ളിയിൽ പ്രവർത്തിച്ചിരുന്ന പഞ്ഞിമിഠായി നിർമാണ കേന്ദ്രം സുരക്ഷാ വകുപ്പിന്റെ പരിശോധനയ്ക്ക് ശേഷം പൂട്ടി. ഇതെ തുടർന്ന് വ്യാപക പരിശോധ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വിൽപനയ്ക്കായി തയാറാക്കിയിരുന്ന 1000 കവർ മിഠായികൾ ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്ത് നശിപ്പിച്ചു. തീർത്തും വൃത്തിഹീനമായ ചുറ്റുപാടിൽ പ്രവർത്തിച്ചിരുന്ന കേന്ദ്രത്തിന് ലൈസൻസ് ഉണ്ടായിരുന്നില്ല. അനധികൃത ഭക്ഷ്യ ഉൽപാദനത്തിനും, നിരോധിത നിറം ഉപയോഗിച്ചതിനും ഭക്ഷ്യ സുരക്ഷനിയമപ്രകാരം പഞ്ഞിമിഠായി നിർമാണ കേന്ദ്രം അടച്ച് പൂട്ടി.
ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണ ജോർജ് അറിയിച്ചു. സംസ്ഥാന വ്യാപകമായി പരിശോധന ശക്തമായി തുടരുമെന്നും മന്ത്രി. സംസ്ഥാന വ്യാപകമായി പരിശോധനയ്ക്കായി ഏർപ്പെടുത്തിയിരിക്കുന്ന സ്റ്റേറ്റ് സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് പരിശോധനകൾ തുടരുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. തുണിക്ക് കൂടുതൽ നിറം നൽകാൻ ഉപയോഗിക്കുന്ന രാസവസ്തുവാണ് റോഡമിൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...