തിരുവനന്തപുരം : കോട്ടൺഹിൽ സ്കൂളിൽ നടന്ന സംഭവത്തിൽ അധ്യാപകരും സ്കൂൾ അധികൃതരും ജാഗ്രത കാട്ടിയില്ലെന്ന് ഡിഡിഇ റിപ്പോർട്ട്. സ്കൂളിൽ അധ്യാപക രക്ഷാകര്‍തൃ സമിതി (പിടിഐ) പുനഃസ്ഥാപിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.  2,500ൽ അധികം വിദ്യാർഥിനികൾ മാത്രം പഠിക്കുന്ന സ്കൂളിൽ അധ്യാപകരുൾപ്പെടെയുള്ള സ്കൂൾ അധികൃതർ കുറെ കൂടി ജാഗ്രത പാലിക്കേണ്ടതായിരുന്നു. സ്കൂളിന്‍റെ എല്ലാ കോണുകളിലും അധ്യപകരുടെയും സുരക്ഷാ ജീവനക്കാരുടെയും ശ്രദ്ധ സദാസമയവും എത്തി ചേരണമെന്ന് റിപ്പോർട്ടിൽ നിർദേശിക്കുന്നു. ഇതിനായി ചുമതലകള്‍ വിഭജിച്ചു നല്‍കി  കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമായ നടപടികള്‍ പ്രധാനാധ്യപകൻ സ്വീകരിക്കണമെന്നും ഡിഡിഇ റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. 


COMMERCIAL BREAK
SCROLL TO CONTINUE READING

സ്കൂളിൽ പിടിഐ അനിവാര്യമാണെന്നും ഡിഡിഇ റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. കുട്ടികളുടെ സുരക്ഷ മുതലായ കാര്യങ്ങളില്‍ കൃത്യമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തികൊണ്ട് ശക്തമായ ഇടപെടലുകള്‍ നടത്തുന്നതിന് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട അധ്യാപക രക്ഷാകര്‍തൃ സമിതി അനിവാര്യമാണ് ഡിഡിഇ റിപ്പോർട്ടിൽ പറയുന്നു. പിടിഐ തിരഞ്ഞെടുപ്പ് സ്കൂളിലെ പ്ലസ് വൺ അഡ്മിഷൻ കഴിഞ്ഞാലുടൻ തന്നെ നടത്തണമെന്ന് ഡിഡിഇ നിർദേശിച്ചു.


ALSO READ : കോട്ടണ്‍ ഹില്ലിലെ റാഗിംഗ്;ഇടപെട്ട് ജില്ലാ ലീഗൽ സർവ്വീസ് അതോററ്റി,നാളെ മുതൽ എല്ലാ കുട്ടികൾക്കും കൗണ്‍സിലിംഗ്


രക്ഷകര്‍ത്താക്കള്‍ക്കിടയിലുമുണ്ടായിരിക്കുന്ന ഭീതി ഒഴിവാക്കുന്നതിന് കൗണ്‍സിലര്‍മാരുടെ സേവനമുറപ്പാക്കുന്നതിനും കുട്ടികള്‍ക്കാവശ്യമായ മാനസിക പിന്തുണ നല്‍കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. കുറ്റക്കാരായ കുട്ടികളെ കണ്ടെത്തി തിരുത്തേണ്ടത് അനിവാര്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.


അതേസമയം പരാതിയിൽ പറയുന്ന കാര്യങ്ങൾ കേട്ടുകേൾവി മാത്രമാണെന്നും കുറ്റക്കാർ ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഉപദ്രവമേറ്റ കുട്ടികൾക്ക് തങ്ങളെ ആക്രമിച്ചതാരണെന്ന് തിരിച്ചറിഞ്ഞിട്ടുമില്ല. കൂടാതെ സ്കൂളിൽ ലഹരി ഉപയോഗം സംബന്ധമായ യാതൊരു സൂചനയും ലഭിച്ചിട്ടില്ലയെന്നും ഡിഡിഇ റിപ്പോർട്ടിൽ വ്യക്തമാക്കി. പാരതിയ്ക്ക് പിന്നിൽ മറ്റ് ഗൂഢാലോചനകൾ ഉണ്ടോ എന്ന് തുടങ്ങിയ കാര്യങ്ങളെ കുറിച്ച് സിറ്റി പോലീസ് കമ്മീഷ്ണർക്ക് സ്കൂൾ അധികൃതർ പരാതി നൽകിട്ടുണ്ട്.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.