തിരുവനന്തപുരം: പൂവച്ചൽ എടിഎമ്മിനുള്ളിൽ കള്ളനോട്ട് നിക്ഷേപിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ആര്യനാട് പറണ്ടോട് കീഴ്പാലൂർ സ്വദേശി ബിനീഷ്, പറണ്ടോട് മുള്ളൻകല്ല് സ്വദേശി ജയൻ എന്നിവരെയാണ് കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ബിനീഷിൻ്റെ വലിയകലുങ്ക്  വീട്ടിൽ നിന്നും പോലീസ് പ്രിൻ്റർ കണ്ടെടുത്തു. ഇയാളുടെ അമ്മയുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് 500ന്റെ 8 വ്യാജ നോട്ടുകൾ പൂവച്ചൽ എസ്ബിഐ ശാഖയിലെ സി ഡി എമ്മിൽ നിക്ഷേപിച്ചത്. തുടർന്ന് ബാങ്ക് അധികൃതരുടെ പരിശോധനയിൽ നോട്ടു കണ്ടെത്തുകയായിരുന്നു. ശേഷം ബാങ്ക് മാനേജർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സംശയാസ്പദമായ നിലയിൽ ദൃശ്യങ്ങൾ കണ്ടത്.
കാട്ടാക്കട പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് പ്രതികളെ പ്രിൻ്റർ അടക്കം വീടുകളിൽ നിന്ന് കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തത്.


ALSO READ: വയനാട്ടിൽ ലഹരി വേട്ട തുടരുന്നു; ലഹരിക്കടത്ത് കണ്ണികളായ മൂന്ന് പേർ കർണാടകയിൽ പിടിയിൽ


സ്കൂളിന് സമീപത്ത് നിന്ന് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി 


തിരുവനന്തപുരം: പാലോട് വനം റെയിഞ്ച് പ്രദേശത്തെ കുറുപുഴയിൽ എൽ.പി. സ്കൂളിന് മുന്നിൽ നിന്നും കൂറ്റൻ പെരുമ്പാമ്പിനെ ആർ.ആർ.ടി അംഗം ജയപ്രകാശ് പിടികൂടി. ഇന്നലെ രാത്രി എട്ടരയോടെ വാഹന യാത്രക്കാരാണ് പെരുമ്പാമ്പിനെ കണ്ടത്. തുടർന്ന് തൊട്ടടുത്ത വീട്ടുകാരെ അറിയിക്കുകയും പാലോട് ആർ.ആർ.ടി ക്ക് വിവരം കൈമാറുകയുമായിരുന്നു.


പിടികൂടിയത് പത്ത് അടിയിലേറെ നീളവും, പതിനഞ്ച് കിലോയിലേറെ ഭാരവും 8 വയസ്സ് പ്രായവും വരുന്ന ആൺ പെരുമ്പാമ്പിനെ ആണെന്ന് പാമ്പ് പിടുത്തതിന് ശാസ്ത്രീയ പരീശീലനം നേടിയിട്ടുള്ള പാലോട് ആർ.ആർ.ടി അംഗം ജയപ്രകാശ് പറഞ്ഞു. പിടികൂടിയ പാമ്പിനെ സുരക്ഷിതമായ രീതിയിൽ അടുത്ത ദിവസം ഉൾവനത്തിൽ തുറന്ന് വിടുമെന്നും വനം വകുപ്പ് അറിയിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.