Missing Couple Found Dead: കൊരട്ടിയിൽ കാണാതായ ദമ്പതികൾ വേളാങ്കണ്ണിയിൽ മരിച്ചനിലയിൽ
Koratti Couple: ആന്റോ കഴിഞ്ഞ ദിവസവും ജിസ്സു ബുധനാഴ്ചയും വേളാങ്കണ്ണിയിലെ ലോഡ്ജ് ,മുറിയില്‍ ജീവനൊടുക്കി
തൃശ്ശൂര്‍: കൊരട്ടിയില്‍ നിന്ന് കാണാതായ ദമ്പതിമാരെ തമിഴ്നാട്ടിലെ വേളാങ്കണ്ണിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതായി റിപ്പോർട്ട്. കൊരട്ടി തിരുമുടിക്കുന്ന് മുടപ്പുഴ ഡാം സ്വദേശികളായ ആന്റോ ഭാര്യ ജിസ്സു എന്നിവരാണ് മരിച്ചത്.
Also Read: ചായ കുടിക്കുന്നതിനിടെ തര്‍ക്കം; വയോധികനെ കത്രിക കൊണ്ട് കുത്തിക്കൊന്നു
ആന്റോ കഴിഞ്ഞ ദിവസവും ജിസ്സു ബുധനാഴ്ചയും വേളാങ്കണ്ണിയിലെ ലോഡ്ജ് ,മുറിയില്‍ ജീവനൊടുക്കി. ജൂൺ 22 ശനിയാഴ്ച വൈകുന്നേരം മുതലാണ് ഇവരെ വെസ്റ്റ് കൊരട്ടി തിരുമുടിക്കുന്നിലെ വീട്ടില്‍നിന്നും കാണാതായത്.
Also Read: തടി കുറയ്ക്കണോ, ഈ കുരു ചില്ലറക്കാരനല്ല..!
തുടര്‍ന്ന് അന്വേഷണം നടക്കുന്നതിനിടെയാണ് കഴിഞ്ഞദിവസം ആന്റോ ജീവനൊടുക്കിയെന്ന വിവരം ലഭിച്ചത്. വേളാങ്കണ്ണിയിലെത്തിയ ദമ്പതിമാര്‍ അവിടെ ഒരു ലോഡ്ജില്‍ താമസിച്ചു വരികയായിരുന്നു. ഇതിനിടയിലാണ് ആന്റോയെ വിഷംകഴിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആന്റോയെ ആശുപത്രിയിലെത്തിക്കാന്‍ ഭാര്യയും കൂടെയുണ്ടായിരുന്നു എന്നാണ് വിവരം. ആന്റോ മരണപ്പെട്ടവിവരം നാട്ടില്‍ വിളിച്ചറിയിച്ചതും ഭാര്യയായിരുന്നു.
Also Read: താരൻ പോയി മുടി തഴച്ചു വളരാൻ ഈ നീര് സൂപ്പറാ..!
ഇതിനുപിന്നാലെ ഭാര്യയെയും വിഷം കുത്തിവെച്ച് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ബുധനാഴ്ച രാവിലെയാണ് ജിസ്സു മരിച്ച വിവരം നാട്ടിലറിഞ്ഞത്. ഇവര്‍ക്ക് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായിട്ടാണ് സൂചന. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം നാളെ നാട്ടിലെത്തിക്കുമെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.