കാസർഗോഡ്: സ്ഥാനാർഥിത്വം പിൻവലിക്കാൻ പണം നൽകിയെന്ന പരാതിയിൽ കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ അനുമതി നൽകി കോടതി (Court). കെ സുരേന്ദ്രനും രണ്ട് പ്രാദേശിക നേതാക്കൾക്കും എതിരെ കേസെടുക്കാനാണ് അനുമതി നൽകിയത്. മഞ്ചേശ്വരത്തെ ഇടത് സ്ഥാനാർഥി വിവി രമേശന്റെ പരാതിയിലാണ് (Petition) നടപടി.


COMMERCIAL BREAK
SCROLL TO CONTINUE READING

തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൈക്കൂലി നൽകിയതിന് ഐപിസി 171 ബി വകുപ്പ് പ്രകാരം കേസെടുക്കാമെന്ന് കോടതി. കാസർ​ഗോഡ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് രണ്ട് മജിസ്ട്രേറ്റ് കോടതിയാണ് കേസെടുക്കാൻ അനുമതി നൽകിയത്. മഞ്ചേശ്വരത്ത് സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന കെ സുന്ദരയുടെ നാമനിർദേശ പത്രിക (Nomination) പിൻവലിപ്പിക്കാൻ ബിജെപി നേതൃത്വം രണ്ടര ലക്ഷം രൂപ നൽകിയെന്ന പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് നൽകിയ അപേക്ഷ നിയമതടസം ഉള്ളതിനാൽ കോടതി തിരികെ നൽകിയിരുന്നു. ഇതേ തുടർന്നാണ് കോഴ നൽകിയെന്ന പരാതിയിൽ അഴിമതി തടയൽ നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എതിർ സ്ഥാനാർഥിയായ വിവി രമേശൻ കോടതിയെ സമീപിച്ചത്.


ALSO READ: കൊടകര കുഴൽപ്പണക്കേസ്; മുഖ്യമന്ത്രിക്ക് ബിജെപിയോട് മൃദുസമീപനമെന്ന് പ്രതിപക്ഷം, നിയമസഭയിൽ ഭരണ-പ്രതിപക്ഷ വാക്പോര്


സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറാൻ തനിക്ക് രണ്ടര ലക്ഷം രൂപയും ഫോണും ലഭിച്ചുവെന്നാണ് കെ സുന്ദര വെളിപ്പെടുത്തിയത്. 15 ലക്ഷം രൂപ ചോദിച്ചിരുന്നെന്നും എന്നാൽ രണ്ടരലക്ഷം രൂപയും ഫോണുമാണ് ലഭിച്ചതെന്നും കെ സുന്ദര വെളിപ്പെടുത്തിയിരുന്നു. കെ സുരേന്ദ്രൻ (K Surendran) ജയിച്ചുകഴിഞ്ഞാൽ കർണാടകയിൽ വൈൻ പാർലർ നൽകാമെന്നും വാ​ഗ്ദാനം ചെയ്തിരുന്നതായി കെ സുന്ദര പറഞ്ഞു.


അതേസമയം, കൊടകര കുഴൽപ്പണക്കേസിൽ വാദിയെ പ്രതിയാക്കാനാണ് സർക്കാർ നീക്കമെന്ന് ആരോപിച്ച് ബിജെപി നേതാക്കൾ രം​ഗത്തെത്തി. കവർച്ചാ കേസ് പ്രതികളുടെ വിശദാംശങ്ങൾ പുറത്ത് വിടുന്നത് അതിന്റെ ഭാ​ഗമാണെന്ന് ബിജെപി നേതാവ് എഎൻ രാധാകൃഷ്ണൻ പറഞ്ഞു.


ALSO READ: കൊടകര കുഴൽപ്പണക്കേസ്; വാദിയെ പ്രതിയാക്കാനാണ് സർക്കാർ നീക്കം, ജൂൺ 10 മുതൽ ശക്തമായ പ്രക്ഷോഭമെന്നും ബിജെപി


ബിജെപി നേതാവ് സത്യകൃഷ്ണനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് റെജിൻ. കുഴൽപ്പണക്കേസിൽ പൊലീസ് ചോദ്യം ചെയ്ത റെജിന്റെ ഫോൺ സന്ദേശം പരിശോധിച്ചാൽ എസി മൊയ്തീൻ അടക്കം എല്ലാ നേതാക്കളുടെയും പേര് പുറത്ത് വരും. പിആർ വർക്കിന്റെ ഭാ​ഗമായി മാധ്യമങ്ങളെ ഉപയോ​ഗിച്ചാണ് സിപിഎം, ബിജെപിക്കെതിരെ വാർത്തകൾ നൽകുന്നതെന്നും രാധാകൃഷ്ണൻ വിമർശിച്ചു. ബിജെപിക്കെതിരെ നടക്കുന്ന ​ഗൂഢനീക്കത്തിനെതിരെ ജൂൺ 10 മുതൽ ശക്തമായ പ്രക്ഷോഭപരിപാടികൾ സംഘടിപ്പിക്കുമെന്ന് കെഎൻ രാധാകൃഷ്ണൻ വ്യക്തമാക്കിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.