കോവിഡിനെ തുരത്താന്‍ കോട്ടയ൦ മെഡിക്കല്‍ ടീം കാസര്‍ഗോട്ടേയ്ക്ക് ...!!
സംസ്ഥാനത്തുനിന്നും കോവിഡ് 19നെ തുരത്താനുള്ള നടപടികള്‍ ഉര്‍ജ്ജിതമാക്കി സര്‍ക്കാര്‍ .....
കോട്ടയം: സംസ്ഥാനത്തുനിന്നും കോവിഡ് 19നെ തുരത്താനുള്ള നടപടികള്‍ ഉര്‍ജ്ജിതമാക്കി സര്‍ക്കാര്‍ .....
ഇതിന്‍റെ ഭാഗമായി രോഗ ബാധിതര്‍ ഏറെയുള്ള ജില്ലകള്‍ക്ക് അടിയന്തിര പ്രാധാന്യം നല്‍കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കും.
നിലവില്‍ സംസ്ഥനത്ത് ഏറ്റവുമധികം കൊറോണ വൈറസ് ബാധിതര്‍ ഉള്ളത് കാസര്‍ഗോഡ് ജില്ലയിലാണ്.
അടുത്തഘട്ടത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ വിദഗ്ധ മെഡിക്കല്‍ സംഘം പോകും. കോവിഡ് രോഗികളെ ചികിത്സിച്ച ഡോക്ടര്‍മാരെയും നഴ്സുമാരെയുമാണ് പ്രത്യേക സംഘത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ മാസം 15 ന് മെഡിക്കല്‍ ടീം കാസര്‍ഗോഡ് എത്തും.
ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും പ്രായമുള്ള കോവിഡ് രോഗികളെ പരിചരിച്ച് രോഗമുക്തരാക്കിയതിനുള്ള ബഹുമതി കോട്ടയം മെഡിക്കല്‍ കോളേജിനാണ്. കോവിഡ് ബാധിതരെ ചികിത്സിച്ച് ഭേദമാക്കിയ ഡോക്ടര്‍മാരുടെ ആത്മവിശ്വാസവും കോവിഡ് ബാധിച്ച ഏത് ജില്ലയിലും പോകാന്‍ സന്നദ്ധരാണെന്ന കോട്ടയം മെഡിക്കല്‍ കോളേജിലെ നഴ്സുമാരുടെ സന്നദ്ധതയുമാണ് ഈ തീരുമാനത്തിന് പിന്നില്‍.
ഇപ്പോള്‍ തിരുവനന്തപുരത്ത് നിന്ന് എത്തിയ ടീമാണ് കാസര്‍ഗോഡ് ഉള്ളത്. ഈ ടീമിന്‍റെ കാലാവധി അവസാനിക്കുന്ന മുറയ്ക്കായിരിക്കും കാസര്‍ഗോട്ടേയ്ക്ക് കോട്ടയം മെഡിക്കല്‍ ടീം പോകുക.
അഞ്ച് അംഗങ്ങള്‍ വീതമുള്ള അഞ്ച് സംഘങ്ങളാണ് വിദഗ്ധ സംഘത്തിലുണ്ടാകുക. ഓരോ സംഘത്തിലും രണ്ട് ഡോക്ടര്‍മാര്‍, രണ്ട് നഴ്സുമാര്‍, ഒരു നഴ്സിംഗ് അസിസ്റ്റന്‍റ് എന്നിവരുണ്ട്.