തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നതിൽ സർക്കാരിനെതിരെ വിമർശനം കടുപ്പിച്ച് പ്രതിപക്ഷം (Opposition). കൊവിഡ് വ്യാപനത്തിൽ സംസ്ഥാനത്ത് നിലനിൽക്കുന്നത് അപകടകരമായ സാഹചര്യമാണെന്ന് ശശി തരൂർ എംപി തിരുവനന്തപുരത്ത് പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളം നിലവിൽ ഐസിയുവിലാണ്. രാജ്യത്തെ ഭൂരിപക്ഷം കൊവിഡ് കേസുകളും കേരളത്തിൽ നിന്നാണ്. രാജ്യത്ത് രണ്ടാം തരംഗത്തിന്റെ ശക്തി കുറയുമ്പോഴും കേരളത്തിൽ മാത്രം കേസുകളുടെ എണ്ണം കുറയുന്നില്ലെന്നും തരൂർ പറഞ്ഞു. തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് (Youth congress) സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.



ALSO READ: Covid 19: വീടുകളിൽ രോഗവ്യാപനം വർധിക്കുന്നു: ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്


അതേസമയം, സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമാണ്. കേരളത്തിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത് 31,445 പുതിയ കൊവിഡ് കേസുകളാണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 74 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 414 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.3 ആണ്.


സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ കാട്ടുന്നത് കടുത്ത അലംഭാവമാണെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും കുറ്റപ്പെടുത്തി. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് (Covid) കേസുകളില്‍ പകുതിയില്‍ അധികവും കേരളത്തില്‍ നിന്നാണ് എന്നത് ആശങ്ക  വര്‍ദ്ധിപ്പിക്കുന്നുവെന്നും പാളിച്ചകൾ പരിഹരിച്ച് ജനങ്ങൾക്ക് ആശ്വാസമേകാൻ സർക്കാർ മുന്നിട്ടിറങ്ങണമെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു.


ALSO READ: Covid Test: പൊതു ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് ആര്‍ക്കെങ്കിലും കോവിഡ് വന്നാല്‍ പങ്കെടുത്ത എല്ലാവർക്കും പരിശോധന


കോവിഡ് വ്യാപനം രൂക്ഷമായതിൽ കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്രസഹമന്ത്രി വി.മുരളീധരനും രംഗത്തെത്തി. മഹാമാരിയെ കേരളം പ്രചാരവേലകൾക്കായി ഉപയോഗിച്ചെന്നും ഇതാണ് കേരളവും മറ്റ് സംസ്ഥാനങ്ങളും തമ്മിലുള്ള വ്യത്യാസമെന്നും വി.മുരളീധരൻ കുറ്റപ്പെടുത്തി. ശാസ്ത്രീയമായുള്ള പ്രതിരോധമാർഗ്ഗങ്ങൾ അവലംബിച്ചതുകൊണ്ടാണ് ഡൽഹിയിലും മഹാരാഷ്ട്രയിലുമൊക്കെ ജനജീവിതം സാധാരണനിലയിലേക്ക് എത്തിയതെന്ന് അദ്ദേഹം പറഞ്ഞു.


കഴിഞ്ഞകാലങ്ങളിൽ കോവിഡ് പ്രതിരോധത്തിൽ കേരളം ഒന്നാം സ്ഥാനത്താണെന്നു പറഞ്ഞ് വിജയത്തിന്റെ ക്രഡിറ്റ് എടുത്തിരുന്നവരെ ഈ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ കാണുന്നില്ലെന്നും മുരളീധരൻ പരിഹസിച്ചു. കോവിഡ് വ്യാപനം തുടങ്ങിയതുമുതൽ ഒരുവർഷത്തോളം എല്ലാ ദിവസവും വാർത്താസമ്മേളനം നടത്തി 'കരുതലിന്റെ പാഠം' പഠിപ്പിക്കുന്നുവെന്നു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെയും ഇപ്പോൾ കാണാനില്ലെന്ന് മുരളീധരൻ പരിഹസിച്ചു. കേരളം രാജ്യത്തിന് മുഴുവൻ വെല്ലുവിളിയാകുന്ന സാഹചര്യം മുഖ്യമന്ത്രി വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.