COVID 19: അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഇനി ക്വാറന്‍റീന്‍ 7 ദിവസം മാത്രം
സംസ്ഥാനത്തെ സര്‍ക്കാര്‍-സ്വകാര്യ ഓഫീസുകളില്‍ 100 ശതമാനം ജീവനക്കാരും നാളെ മുതല്‍ ഹാജരാകണം.
തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങുന്നവരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങുന്നവര്‍ക്കും ഇനി കൊറോണ വൈറസ് (Corona Virus) ക്വാറന്‍റീന്‍ ഏഴ് ദിവസം മാത്രം. ഇതുസംബന്ധിച്ച് ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്.
Also Read | NK Premachandran MP-യ്ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു
കേരള(Kerala)ത്തില്‍ എത്തിയ ശേഷം ഏഴു ദിവസം ക്വാറന്‍റീന്‍ പൂര്‍ത്തിയാക്കി COVID 19 പരിശോധന നടത്തണം. ഈ പരിശോധനയില്‍ കൊറോണ വൈറസ് നെഗറ്റീവാണെന്ന് കണ്ടെത്തിയാല്‍ ക്വാറന്‍റീന്‍ അവസാനിപ്പിക്കാം. തുടര്‍ന്ന് ഏഴ് ദിവസം കൂടി ക്വാറന്‍റീനില്‍ കഴിയുന്നതാണ് ഉത്തമമെന്നും ഉത്തരവില്‍ പറയുന്നു.
Also Read | നമ്മള്‍ ഒന്നാണ്... COVID 19 വാക്സിന്‍ സ്വീകരിച്ച് ബഹ്റൈന്‍ കിരീടാവകാശി
എന്നാല്‍, ഏഴ് ദിവസത്തിന് ശേഷം പരിശോധന നടത്താത്തവര്‍ 14 ദിവസം ക്വാറന്‍റീനില്‍ കഴിയണം. ഈ ക്വാറന്‍റീന്‍ കാലാവധി പൂര്‍ത്തിയാക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണ്. കേരളത്തിലേക്ക് വ്യവസായ ആവശ്യങ്ങള്‍ക്കും മറ്റുമായി കുറച്ചു ദിവസത്തേക്ക് കേരളത്തില്‍ എത്തുന്നവര്‍ക്ക് മടങ്ങാനുള്ള ടിക്കറ്റുണ്ടെങ്കില്‍ ക്വാറന്‍റീന്‍ വേണ്ടെന്ന് നേരത്തെ ഉത്തരവിറങ്ങിയിരുന്നു.
Also Read | കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയ്ക്ക് COVID 19 സ്ഥിരീകരിച്ചു
ഇതിന് പുറമേ സംസ്ഥാനത്തെ COVID 19 നിയന്ത്രണങ്ങളിലെ ഇളവുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. സംസ്ഥാനത്തെ സര്‍ക്കാര്‍-സ്വകാര്യ ഓഫീസുകളില്‍ 100 ശതമാനം ജീവനക്കാരും നാളെ മുതല്‍ ഹാജരാകണം.ഹോട്ടലുകളിലും റസ്റ്ററന്‍റുകളിലും ഇരുന്നു ഭക്ഷണം കഴിക്കാനും പുതിയ ഉത്തരവ് പ്രകാരം അനുമതിയുണ്ട്.
(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)