Covid 19 Restriction: കോവിഡ് രോഗവ്യാപനം അതിരൂക്ഷം; തിരുവനന്തപുരം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ
ജില്ലയിൽ പൊതുയോഗങ്ങളും, സാമൂഹിക ഒത്തുചേരലുകളും ജില്ലാ കളക്ടർ ഉത്തരവിറക്കി.
THiruvananthapuram : സംസ്ഥാനത്ത് കോവിഡ് (Covid 19) രോഗവ്യാപനം രൂക്ഷമായി കൊണ്ടിരിക്കുകയാണ്. തിരുവനന്തപുരത്തും സ്ഥിതി വ്യത്യസ്തമല്ല. ഈ സാഹചര്യത്തിൽ ജില്ലാ ഭരണകൂടം തിരുവനന്തപുരം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇതിന്റെ ഭാഗമായി ജില്ലയിൽ പൊതുയോഗങ്ങളും, സാമൂഹിക ഒത്തുചേരലുകളും ജില്ലാ കളക്ടർ ഉത്തരവിറക്കി.
50 ൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന പരിപാടികളാണ് പൂർണമായും നിരോധിച്ചിരിക്കുന്നത്. ഇത്തരം പരിപാടികൾ നേരത്തെ നിശ്ചയിച്ചിട്ടുണ്ടെങ്കിൽ അത് താത്ക്കാലികമായി മാറ്റിവെക്കണമെന്നും അറിയിച്ചിട്ടുണ്ട്. കല്യാണങ്ങൾക്കും മരണാനന്തരചടങ്ങുകൾക്കും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം 50 മാത്രമാണ്.
തലസ്ഥാനത്ത് ഒട്ടാകെ നിരീക്ഷണം കർശനമാക്കണമെന്നും അറിയിച്ചിട്ടുണ്ട്. സിറ്റി, റൂറൽ ജില്ലാ പൊലീസ് മേധാവിമാർക്ക് ഇതിനുള്ള നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. ജില്ലയിലെ സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ പരിപാടികളും മീറ്റിങ്ങുകളും എല്ലാം തന്നെ ഓൺലൈനായി സംഘടിപ്പിക്കണമെന്നും അറിയിച്ചിട്ടുണ്ട്.
ALSO READ: Omicron spread | ഒമിക്രോൺ വ്യാപനം; സ്കൂളുകൾ ഭാഗികമായി അടയ്ക്കും; പുതിയ തീരുമാനങ്ങൾ ഇവയാണ്
എല്ലാ വ്യാപാര സ്‌ഥാപനങ്ങളും ഓൺലൈൻ ബുക്കിങ്ങും വിൽപ്പനയും പ്രോത്സാഹിപ്പിക്കേണ്ടതാണ്. മാളുകളിൽ ജനത്തിരക്ക് ഉണ്ടാകാത്ത രീതിയിൽ 25 സ്ക്വയർ ഫീറ്റിന് ഒരാളെന്ന നിലയിൽ നിശ്ചയിക്കേണ്ടതും അതനുസരിച്ചു മാത്രം ആളുകളെ പ്രവേശിപ്പിക്കേണ്ടതുമാണ്. ഇത് ജില്ലാ ഭരണ കൂടം ഉറപ്പു വരുത്തണം.
ഒമിക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നുണ്ട്. ജില്ലകളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കും. നിലവിലെ കോവിഡ് വ്യാപന സാഹചര്യത്തിൽ വാർഡ് തല സമിതികളുടെ സഹകരണം അനിവാര്യമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...