COVID-19 വ്യാപനം, സംസ്ഥാനത്ത് 10 ജില്ലകളില്‍ ഒരു മാസത്തേക്ക് നിരോധനാജ്ഞ
COVID അതി തീവ്രമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 10 ജില്ലകളില്‍ ഒക്ടോബര്‍ 3 മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
Thiruvananthapuram: COVID അതി തീവ്രമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 10 ജില്ലകളില്‍ ഒക്ടോബര്‍ 3 മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്ച രാവിലെ മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചാണ് അതാത് ജില്ലാ കളക്ടര്‍മാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഒക്ടോബര്‍ 31 അര്‍ധരാത്രി വരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. നിയന്ത്രണങ്ങള്‍ ശനിയാഴ്ച രാവിലെ ഒന്‍പത് മണി മുതല്‍ നിലവില്‍ വരും.
അതേസമയം, പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടായിരിക്കില്ല. കണ്ടെയിന്മെന്റ് സോണുകള്‍ക്ക് അകത്തും പുറത്തും വിവാഹം, ശവസംസ്കാരം എന്നിവയ്ക്കൊഴികെ അഞ്ചുപേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന പൊതു പരിപാടികളോ കൂടിച്ചേരലുകളോ അനുവദിക്കില്ല. വ്യാപാര സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും ബാങ്കുകളും തുറന്നു പ്രവര്‍ത്തിക്കും. പരീക്ഷകള്‍ക്കും തടസമുണ്ടാവില്ല.
പൊതുചടങ്ങുകളില്‍ 20 പേര്‍ക്കു മാത്രമേ പങ്കെടുക്കാനാകൂ. പൊതുസ്ഥലത്ത് ആള്‍കൂട്ടം ഉണ്ടാകുന്നത് ഒഴിവാക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങളും പോലീസും ശ്രമിക്കും. ഹോട്ടല്‍, റെസ്റ്റോറന്റുകള്‍, മറ്റ് കടകള്‍ എന്നിവിടങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കണ്ടാല്‍ അത് നിരോധനാജ്ഞയുടെ ലംഘനമായി കണക്കാക്കും.
കോവിഡ് രോഗവ്യാപനം കണക്കിലെടുത്താണ് നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്. ഇന്ന് നാല് ജില്ലകളില്‍ ആയിരത്തിന് മുകളില്‍ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചിരുന്നു. 20 മരണങ്ങളാണ് വെള്ളിയാഴ്ച കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.
Also read: സംസ്ഥാനത്ത് ഇന്ന് 9258 പേര്‍ക്ക് COVID 19, ഉറവിടമറിയാതെ 657 രോഗികള്‍
നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. lock down പ്രഖ്യാപിക്കാതെ തന്നെ ആള്‍ക്കൂട്ടം ഒഴിവാക്കാനും സമ്പര്‍ക്ക വ്യാപനം തടയാനും ഉദ്ദേശിച്ചാണ് ഈ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടിരിയ്ക്കുന്നത്.