THiruvananthapuram : സംസ്ഥാനത്തെ (Kerala) കോവിഡ് (Covid 19) രോഗവ്യാപനം നിയന്ത്രണ വിധേയമായ നിലയിലാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് (Health Minister Veena George)അറിയിച്ചു. മാത്രമല്ല ഉടൻ തന്നെ സംസ്ഥാനത്തെ വാക്‌സിൻ (Vaccine) വിതരണം ലക്ഷ്യത്തിലെത്തുമെന്നും അറിയിച്ചു. എന്നാൽ തുടർന്നും കോവിഡ് പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കേണ്ടതും, ജാഗ്രത പാലിക്കേണ്ടതും അത്യാവശ്യമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ആരോഗ്യ വകുപ്പ് മുമ്പ് പുറത്ത് വിട്ട കണക്കുകൾ പ്രകാരം സംസ്ഥാനത്ത് കോവിഡ് വാക്‌സിൻ സ്വീകരിക്കാൻ അർഹരായവരിൽ 95 ശതമാനം പേരും വാക്‌സിൻ സ്വീകരിച്ച് കഴിഞ്ഞു. മാത്രമല്ല 53 ശതമാനം പേർ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചു. മാത്രമല്ല ജനുവരിയോടെ 80 ശതമാനം പേർക്കും രണ്ട് ഡോസ് വാക്‌സിനും  വിതരണം ചെയ്ത് കഴിയുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.


ALSO READ: Joju George : നടൻ ജോജു ജോർജിന്റെ കാർ തകർത്ത സംഭവത്തിൽ ജോജു ജോർജ്ജാണ് കോൺഗ്രസ് സമരത്തിനിടെ പ്രകോപനം സൃഷ്ടിച്ചതെന്ന നിലപാടിലുറച്ച് കെ ബാബു


കോവിഡ് രോഗബാധ മൂലം ഒന്നര വർഷമായി അടച്ചിട്ടിരുന്ന സ്കൂളുകൾ നവംബർ ഒന്ന് മുതൽ വീണ്ടും തുറന്നിരുന്നു. . എട്ടാം ക്ലാസ് വിദ്യാർഥികൾക്ക് എട്ടാം തിയതി തിങ്കളാഴ്ച മുതൽ സ്കൂളുകളിൽ പോയി തുടങ്ങണം. ഇത് സംബന്ധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടർ സർക്കാരിന് ശുപാർശ നൽകി. നേരത്തെ ഒമ്പത്, പ്ലസ് വൺ ക്ലാസുകൾക്കൊപ്പം എട്ടാം ക്ലാസ് നവംബർ 15ന് തുറക്കാനായിരുന്നു സർക്കാർ തിരുമാനിച്ചിരുന്നത്.


ALSO READ: R Bindu | ഗവേഷക വിദ്യാർഥിയുടെ സമരം; നീതി ഉറപ്പാക്കുമെന്നും സമരത്തിൽ നിന്ന് പിന്മാറണമെന്നും മന്ത്രി ആർ.ബിന്ദു; നടപടിയെടുക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് വിദ്യാർഥി


നവംബർ 12ന് നാഷ്ണൽ അച്ചീവ്മെന്റ് സർവെ നടക്കുന്നതിനാലാണ് എട്ടാം ക്ലാസ് വിദ്യാർഥികളോട് തിങ്കളാഴ്ച മുതൽ സ്കൂളിൽ വരാൻ വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചിരിക്കുന്നത്. 3,5,8 ക്ലാസുകളെ കേന്ദ്രീകരിച്ചാണ് സർവെ നടത്തുന്നത്. ഒന്നര വർഷത്തിന് ശേഷമാണ് എട്ടാം ക്ലാസുകാർ സ്കൂളുകളിലേക്കെത്തുന്നത്. ഒന്ന് മുതൽ ഏഴ് വരെയും പത്തും പ്ലസ് ടു ക്ലാസുകൾ നവംബർ ഒന്ന്  മുതൽ ആരംഭിച്ചിരുന്നു. അതേസമയം 9, പ്ലസ്  വൺ ക്ലാസുകൾക്ക് മുൻനിശ്ചിയിച്ചത് പോലെ നവംബർ 15ന് തന്നെ തുറക്കും.


ALSO READ: Congress Strike| സംസ്ഥാനത്ത് തിങ്കളാഴ്ച ചക്ര സ്തംഭന സമരം,യാത്രാ തടസ്സമുണ്ടാവില്ലെന്ന് സുധാകരൻ


ഇപ്പോൾ തുറന്ന ക്ലാസുകളിൽ ആദ്യത്തെ രണ്ടാഴ്ച ഉച്ചവരെയാണ് ക്ലാസുകൾ തീരുമാനിച്ചിരിക്കുന്നത്. കൂടുതൽ കുട്ടികൾ ഒരുമിച്ചെത്താതിരിക്കാൻ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ക്ലാസുകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.  ആദ്യ രണ്ടാഴ്ചയ്ക്ക് ശേഷം കുട്ടുകളുടെ കണക്കിലും മറ്റു കാര്യങ്ങളിലും മാറ്റം ഉണ്ടാകും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.