കിടത്തിച്ചികിത്സയ്ക്ക് എത്തുന്നവർക്ക് ഇനി കോവിഡ് പരിശോധന വേണ്ട
കിടത്തിച്ചികിത്സയ്ക്ക് എത്തുന്നവരുടെ കൂട്ടിരിപ്പുകാർക്ക് കോവിഡ് പരിശോധന നിർബന്ധമല്ലെന്ന് നേരത്തെ നിർദേശം നൽകിയിരുന്നു.
സർക്കാർ-സ്വകാര്യ ആശുപത്രികളിൽ കിടത്തിച്ചികിത്സയ്ക്ക് എത്തുന്നവർക്ക് ഇനി ലക്ഷണമുണ്ടെങ്കിൽ മാത്രം കോവിഡ് പരിശോധന മതിയെന്ന് നിർദേശം. ജില്ലാ തലങ്ങളിലേക്ക് വാക്കാലാണ് ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുള്ളത്. പനി ലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രം പരിശോധന നടത്തിയാൽ മതിയാകും. ശസ്ത്രക്രിയയ്ക്ക് എത്തുന്നവർക്കും ലക്ഷണങ്ങളില്ലെങ്കിൽ പരിശോധന വേണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.
കിടത്തിച്ചികിത്സയ്ക്ക് എത്തുന്നവരുടെ കൂട്ടിരിപ്പുകാർക്ക് കോവിഡ് പരിശോധന നിർബന്ധമല്ലെന്ന് നേരത്തെ നിർദേശം നൽകിയിരുന്നു. എന്നാൽ ചില സ്വകാര്യ ആശുപത്രികളിൽ നിർബന്ധിച്ച് ഇത് ചെയ്യിപ്പിക്കുന്നതായി പരാതി ഉയരുന്നുണ്ട്.
കോവിഡ് പോസിറ്റീവായിട്ടുള്ളവർ മറ്റ് രോഗങ്ങൾക്ക് ചികിത്സ തേടിയെത്തയാൽ വേണ്ട ചികിത്സ നൽകാനും നിർദേശമുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളേജ് വരെയുള്ള ആശുപത്രിൾക്ക് ഈ നിർദേശം നൽകിയിട്ടുണ്ട്. കോവിഡ് പോസിറ്റീവായ ഗര്‍ഭിണികളുടെ പ്രസവം അതത് ആശുപത്രികളില്‍ നടത്തണം. ഒരു ഓപ്പറേഷൻ തീയേറ്റര്‍ മാത്രമാണുള്ളതെങ്കിൽ ഇവരെ മറ്റ് ആശുപത്രികളിലേക്ക് റെഫർ ചെയ്യാം. പ്രസവ വേദനയുമായി എത്തുന്നവരെ മറ്റ് ആശുപത്രികളിലേക്ക് റെഫർ ചെയ്യരുതെന്നും നിർദേശമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...