Kozhikode : കോ​വി​ഡ് ബാധിച്ച് Kozhikode Medical College​ ആ​ശു​പ​ത്രി​യി​ല്‍​ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​​ന് (CM Pinarayi Vijayan)​ നി​ല​വി​ല്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്ന്​ ആ​ശുപ​ത്രി സൂ​പ്ര​ണ്ട്​. പിണറായി വിജയന്റെ അരോഗ്യ നിലയിൽ തൃപ്തികരമെന്നെ ആശുപത്രി അധികൃതർ അറയിക്കുകയും ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

ല​ക്ഷ​ണ​ങ്ങ​ളൊന്നും പ്രകടിപ്പിക്കാത്ത സാഹചര്യത്തിൽ അസു​ഖം മാ​റി​യെ​ന്ന്​ പ​റ​യാ​ൻ സാധിക്കില്ല. അതിനാൽ മുഖ്യമന്ത്രി ആശുപത്രി വിടുന്ന കാര്യം​ സം​ബ​ന്ധി​ച്ച തീ​രു​മാ​ന​ങ്ങ​ള്‍ പിന്നീട് തീരുമാനിക്കുമെന്ന് സൂ​പ്ര​ണ്ട്​ അറിയിച്ചു.


ALSO READ : മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചു, ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും


ഏപ്രിൽ എട്ട് വ്യാഴ്ചയായിരുന്നു മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. പിണറായി വിജയന്റെ മകൾ വീണയ്ക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഒരു മാസം മുമ്പ് മുഖ്യമന്ത്രി കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു. 


ALSO READ : Kerala Covid Update: കേരളത്തിൽ വീണ്ടും അതീവ രൂക്ഷമായി കോവിഡ്: 6986 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു


സംസ്ഥാന ആരോഗ്യ സെക്രട്ടഖിയുടെ നേതൃത്വത്തിലാണ് ചികിത്സകൾ നിരീക്ഷിക്കും. മുഖ്യമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫ് അംഗങ്ങൾ നിരീക്ഷണത്തിൽ പോകണമെന്ന് നിർദേശം നൽകിട്ടുണ്ട്. ആവശ്യനുസരണം തലസ്ഥാനത്ത് നിന്ന് വിദഗ്ധ സംഘത്തെ കോഴിക്കോട്ടേക്ക് അയക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.  മാർച്ച് മൂന്നായിരുന്നു മുഖ്യമന്ത്രി കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിക്കുന്നത്.


ALSO READ : Covid 19 Second Wave: ഒന്നര ലക്ഷത്തോടടുത്ത് പ്രതിദിന കോവിഡ് കേസുകൾ; രാജ്യം കടുത്ത ആശങ്കയിൽ, അടുത്ത ലോക്ക്ഡൗണിന് സാധ്യതയോ?


അതേസമയം കേരളത്തിൽ വീണ്ടു കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. ഇന്ന് സംസ്ഥാനത്ത് 6989 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 16 പേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.