Thiruvananthapuram : സംസ്ഥാനത്ത് കോവിഡ് വൈറസിന് ജനതക മാറ്റം സംഭവിച്ചിട്ടുണ്ടോ എന്നതിനെ കുറിച്ചുള്ള വാർത്തകൾ നൽകുമ്പോൾ മാധ്യമങ്ങൾ ശ്രദ്ധ കാണിക്കണമെന്ന് Chief Minister Pinarayi Vijayan. ചില മാധ്യമങ്ങൾ സംസ്ഥനത്ത് കോവിഡ് വൈറസിന് ജനതകമാറ്റം (New Covid Strain In Kerala) സംഭവിച്ചിട്ടുണ്ടെന്ന് വാർത്തകൾ നൽകിയ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഇന്ന് കോവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം മാധ്യമങ്ങളോടായി പറഞ്ഞത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനത്ത് കോവിഡ് വൈറസിന് ജനതകമാറ്റം (New Covid Strain) സംഭവിച്ചിട്ടുണ്ടോയെന്നുള്ള പരിശോധന തുടരുകയാണെന്നും അതിനായി എല്ലാ ജില്ലകളിൽ നിന്ന് സാമ്പിളികൾ എടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. എന്നാൽ ഇത് സംബന്ധിച്ച് വാർത്തകൾ നൽകുമ്പോൾ ശാസ്ത്രീയമായി അടിത്തറയുണ്ടാകണമെന്നും അത് വായിക്കുമ്പോൾ വായനക്കാർക്ക് മനസ്സിലാകുന്ന വിധത്തിലായിരിക്കണം എന്ന് ജാ​​ഗ്രത ഉണ്ടായിരിക്കണമെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോടായി പറഞ്ഞു.


ALSO READ: Covid update: വൈറസ് വ്യാപനം തീവ്രം, 4,892 പുതിയ രോഗികള്‍


അതേസമയം സംസ്ഥാനത്ത് ഇന്ന് പുതുതായി 4,892 പേർക്ക് കൂടി കോവിഡ് (Covid 19) സ്ഥിരീകരിച്ചു. 24 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,953 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.99 ആണ്.  ഇതുവരെ ആകെ 1,07,71,847 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം  4,032 ആയി. 


ALSO READ: Bengaluru Covid Cluster : കേരളത്തിൽ നിന്ന് കർണാടകയിലേക്ക് പ്രവേശിക്കാൻ RT PCR Test നിർബന്ധമാക്കി Karnataka സർക്കാർ


രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4832 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.  60,803 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,51,742 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.